Latest News

അന്നത്തെ മിക്ക കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകളിലുമെല്ലാം വേഷം ഇതായിരിക്കും; 2007ലെ ഫോട്ടോ പങ്ക് വച്ച് നൊസ്റ്റാള്‍ജിയയുമായി അഹാന

Malayalilife
അന്നത്തെ മിക്ക കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകളിലുമെല്ലാം വേഷം ഇതായിരിക്കും; 2007ലെ ഫോട്ടോ പങ്ക് വച്ച് നൊസ്റ്റാള്‍ജിയയുമായി അഹാന

സോഷ്യല്‍ മീഡിയയിലെ താരമാണ് അഹാന കൃഷ്ണയും കുടുംബവും.നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്.

സിനിമയിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലും വ്‌ളോഗിലൂടെയുമായും പങ്കുവെക്കാറുണ്ട് അഹാന. ഇപ്പോഴിതാ കുട്ടിക്കാലത്തെ മനോഹരമായൊരു ഫോട്ടോയും അതേക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് താരപുത്രി.

2007ലെ ഫോട്ടോയാണിത്. എനിക്കൊരുപാടിഷ്ടമുള്ള ചിത്രം കൂടിയാണ്. ഹന്‍സു ശരിക്കുമൊരു ഡോളിനെപ്പോലെയായിരുന്നു അന്ന്. ഞങ്ങളെല്ലാവരും അങ്ങനെയായിരുന്നു അവളെ കൊണ്ടുനടന്നിരുന്നതും. അന്ന് ഞാനൊരു വലിയ കുട്ടിയെപ്പോലെയായിരുന്നു. ക്യൂട്ടാണെന്ന് പറയാം, അതേപോലെ വലിയ കുട്ടിയും. കിഡ്സ് സെക്ഷനിലെ ഉടുപ്പുകളൊന്നും എനിക്ക് പാകമാവാറില്ലായിരുന്നു. അഡല്‍ട്ട് സെക്ഷനില്‍ പോയാലും എനിക്ക് പറ്റുന്ന വസ്ത്രങ്ങള്‍ കിട്ടാറില്ലായിരുന്നു.

സമ്മര്‍ വെക്കേഷന് ചെന്നൈയില്‍ പോവുമ്പോള്‍ പോത്തീസില്‍ നിന്നും രണ്ട് ചോളി വാങ്ങിത്തരുമായിരുന്നു അമ്മ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വാങ്ങിക്കും. അന്നത്തെ മിക്ക കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകളിലുമെല്ലാം ഞങ്ങള്‍ ധരിക്കുന്നത് ഇതായിരിക്കും. ഫോട്ടോകളൊക്കെ എടുത്ത് നോക്കിയാല്‍ ഇത് ശരിക്കും മനസിലാവും. ഡ്രസിന് അനുസരിച്ച് മാച്ചിംഗായ മോതിരവും ഞങ്ങള്‍ ഇടാറുണ്ട്. ഇഷാനിയുടെയും എന്റെയും കൈയ്യില്‍ നോക്കിയാല്‍ അത് ശരിക്കും മനസിലാവും.

അമ്മയുടെ ഫോണിലെ റിംഗ് ടോണ്‍ ഒരു ഹിന്ദി ഗാനമായിരുന്നു. അത് ഞങ്ങള്‍ക്കെല്ലാം ഒരുപോലെ ഇഷ്ടമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ മനസിലേക്ക് വരും. അമ്മയുടെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ ആ പാട്ട് വീട് മുഴുവനും കേള്‍ക്കുമായിരുന്നു. ഈ പാട്ട് എവിടെ കേട്ടാലും ഞാന്‍ 12 വയസുകാരിയെ ഓര്‍ക്കും. അന്നത്തെ കാര്യങ്ങളും മനസിലേക്ക് വരും. ഞങ്ങളുടെ വീട് നിറയെ കുട്ടികളായിരുന്നു. കൂട്ടത്തില്‍ ഏറ്റവും ചെറിയതായി ഡോളിനെപ്പോലെ ഹന്‍സികയും എന്നുമായിരുന്നു അഹാന കുറിച്ചത്.

അച്ഛനും അമ്മയും സഹോദരിമാരുമടക്കം എല്ലാവരെയും ടാഗ് ചെയ്തായിരുന്നു അഹാന കുറിപ്പ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി സഹോദരിമാരെല്ലാം ഇത് പങ്കുവെച്ചിരുന്നു. നമ്മുടെ മാച്ചിംഗ് റിംഗ്സ് എന്നായിരുന്നു ഇഷാനിയുടെ കമന്റ്. പല കാര്യങ്ങളാലും നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു എന്നായിരുന്നു ഷാലിന്‍ സോയ കുറിച്ചത്. ഞാന്‍ എന്നായിരുന്നു ഹന്‍സികയുടെ കമന്റ്. ഓസി മാത്രം വ്യത്യസ്തയായിരിക്കുന്നു എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. എന്റെ കൈയ്യിലും റിംഗുണ്ടായിരുന്നു, നിങ്ങളുടേത് പോലെയുള്ളതല്ലെന്നായിരുന്നു ദിയ പറഞ്ഞത്.

Read more topics: # അഹാന കൃഷ്ണ
ahaana krishna shared childhood memory

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക