നടന് ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ' മാര്‍ക്കോ' . ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയത് കഴിഞ്ഞ ദിവസമാണ്.ഷെരീഫ് മുഹമ്മദും ഉണ്ണി മകുന്ദനുമടക്കമുള്ളവര്‍ സന്തോഷവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളെപ്പോലും പിന്നിലാക്കി മാര്‍ക്കോ മുന്നേറുകയാണെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സ്വാസിക.
കുറിപ്പ് ഇങ്ങനെ:'ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്, വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷന്‍ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആള്‍ ആയിരുന്നു ഞാന്‍. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പര്‍സ്റ്റാര്‍ ആയി ഉണ്ണി മാറിയതില്‍ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍,' എന്നാണ് സ്വാസിക കുറിച്ചത്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്സ്റ്റണ്‍ ആണ്.