19 വര്‍ഷത്തെ ദാമ്പത്യം; കുഞ്ഞുങ്ങളില്ലാത്തത് മനോവേദനയായി; ആരോടും പറയാതെ വയറുവേദന അടക്കിപ്പിടിച്ചു പോയത് മരണത്തിലേക്ക്; തുണയായത് വിവാഹമോചനം നേടിയ ഭര്‍ത്താവും; ഗായിക ഭവതാരിണിയുടെ ജീവിതം ഇങ്ങനെ

Malayalilife
 19 വര്‍ഷത്തെ ദാമ്പത്യം; കുഞ്ഞുങ്ങളില്ലാത്തത് മനോവേദനയായി; ആരോടും പറയാതെ വയറുവേദന അടക്കിപ്പിടിച്ചു പോയത് മരണത്തിലേക്ക്; തുണയായത് വിവാഹമോചനം നേടിയ ഭര്‍ത്താവും; ഗായിക ഭവതാരിണിയുടെ ജീവിതം ഇങ്ങനെ

സംഗീത കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് മരണം വരെ സംഗീതത്തിനൊപ്പം യാത്ര ചെയ്ത അനുഗ്രഹീത ഗായികയാണ് ഇളയരാജയുടെ ഒരേയൊരു മകളായ ഭവതരിണി. ആറ് ദിവസം മുമ്പാണ് കാന്‍സര്‍ മൂര്‍ച്ഛിച്ച് ഭവതരിണി അന്തരിച്ചത്. വെറും 47 വയസ് മാത്രമായിരുന്നു പ്രായം. തമിഴ് സിനിമാ ലോകത്തിനും സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്കും ഭവതരിണിയുടെ വേര്‍പാട് വലിയൊരു ആഘാതമായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് അകാലത്തില്‍ വിട വാങ്ങിയ ഭവതരിണി തന്റെ വേദനകളും പ്രശ്നങ്ങളും ആരോടും തുറന്നു പറഞ്ഞിരുന്നില്ല. സ്വന്തം ഭര്‍ത്താവിനോടു പോലും ആ വേദനകള്‍ പങ്കുവെക്കാതെ വിവാഹമോചനം നേടി വേര്‍പിരിഞ്ഞപ്പോഴും അദ്ദേഹത്തിനെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകട്ടേയെന്നു മാത്രമായിരുന്നു ഗായിക ആഗ്രഹിച്ചത്.

ഇളയരാജയുടെ മൂന്ന് മക്കളില്‍ ഒരേയൊരു പെണ്‍കുട്ടിയാണ് ഭവതരിണി. മദ്രാസില്‍ ജനിച്ച ഭവതരിണി എട്ടാം വയസില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന മലയാള സിനിമയില്‍ പാട്ടു പാടിയാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. ചേട്ടന്‍മാരുടെ സംഗീത ആല്‍ബങ്ങളും അച്ഛന്റെ പാട്ടുകളുമെല്ലാം ആലപിച്ച് സംഗീത ലോകത്ത് തന്റേതായ ഇടം ഭവതരിണി വളരെ വേഗം തന്നെ കണ്ടെത്തിയിരുന്നു. അച്ഛന്‍ സംഗീതം ചെയ്ത പാട്ടിന് നാഷണല്‍ അവാര്‍ഡ് വരെ നേടിനില്‍ക്കെ 29-ാം വയസിലായിരുന്നു ഗായികയുടെ വിവാഹം കഴിഞ്ഞത്. പ്രശസ്ത പത്രപ്രവര്‍ത്തകനായ എസ്.എന്‍ രാമചന്ദ്രന്റെ മകനും അഡ്വടൈംസിംഗ് എക്സിക്യൂട്ടീവുമായ ശബരിരാജയെയാണ് ഭവതരിണിയെ വിവാഹം ചെയ്തത്. 2005ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

എന്നാല്‍ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചില്ല. അതിരുവര്‍ക്കും ഇടയില്‍ വലിയ വേദനയായിരുന്നു. അതിനായി നിരവധി ചികിത്സകളും പ്രാര്‍ത്ഥനകളും ഒക്കെ നടന്നെങ്കിലും ഫലം കണ്ടില്ല. ഒടുക്കം അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. എന്നാല്‍ അന്നൊന്നും താന്‍ നേരിട്ടിരുന്ന പ്രശ്നങ്ങളും ആരോഗ്യ ബുദ്ധിമുട്ടുകളും എന്തൊക്കെയാണെന്ന് ഗായിക ആരോടും തുറന്നു പറഞ്ഞിരുന്നില്ല. വിവാഹമോചനം നേടിയതോടെ ഭര്‍ത്താവിനെ വിട്ട് അച്ഛനരികിലേക്ക് എത്തിയ ഭവതരിണി ഏറെക്കാലമായി വയറുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയായിരുന്നു. ആ വേദന ഗര്‍ഭപാത്രത്തിലെ സിസ്റ്റിന്റേതാണെന്ന് കരുതി കൂടുതല്‍ പരിശോധനകളൊന്നും നടത്താതെയും ചികിത്സിക്കാതെയും അലസമായി വിട്ടു.

എന്നാല്‍ മരിക്കുന്നതിന് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് കരളിനെ മാരകമായി ബാധിച്ച കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്കും ഫോര്‍ത്ത് സ്റ്റേജില്‍ എത്തിയിരുന്നതിനാല്‍ ചികിത്സകളൊന്നും ഫലം കാണാത്ത അവസ്ഥയായി. ഭാര്യയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ശബരി രാജും ഓടിയെത്തി  രക്ഷിക്കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ചികിത്സയ്ക്കായി ഭാര്യയ്‌ക്കൊപ്പം ശബരിരാജും ശ്രീലങ്കയിലുണ്ടായിരുന്നു. ഏറെനാളുകളായി ആയുര്‍വേദ ചികിത്സയായിരുന്നു അവിടെ നടന്നത്. രോഗം തിരിച്ചറിയാന്‍ താമസിച്ചതാണത്രെ ഇത്രപെട്ടന്ന് മരണം സംഭവിക്കാനുണ്ടായ കാരണം.

മരണാനന്തരം മൃതദേഹം ചെന്നൈയില്‍ എത്തിക്കുകയും ഇളയരാജയുടെ ജന്മനാട്ടില്‍ സംസ്‌കരിക്കുകയും ചെയ്തു. ഏകമകള്‍ ആയിരുന്നതിനാല്‍ തന്നെ ഭവതരിണിയുടെ വേര്‍പാട് ഇളയരാജയുടെ കുടുംബത്തിനും താങ്ങാന്‍ പറ്റുന്നതിന് അപ്പുറമായിയിരുന്നു. അന്‍പ് മകളേ... എന്നാണ് ഭവതരിണിയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ഇളയരാജ സോഷ്യയ മീഡിയയില്‍ കുറിച്ചത്. മക്കളോടുള്ള മുഴുവന്‍ വാത്സല്യവും ആ ചിത്രത്തിലും വാക്കുകളിലുമുണ്ടായിരുന്നു.

മലയാളികളുടെ അടക്കം ഇഷ്ടഗായികയായി ഭവതരിണിയ്ക്ക് മാറാന്‍ കഴിഞ്ഞിരുന്നു. കളിയൂഞ്ഞാല്‍ എന്ന മലയാള സിനിമയിലെ കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരാണ് ഭാവതരണിയുടെ സഹോദരങ്ങള്‍. ഭാരതിയിലെ മയില്‍ പോലെ പൊണ്ണ് ഒന്ന് എന്ന തമിഴ് ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഭവതരിണി നേടിയത്.

Read more topics: # ഭവതരിണി
award winner Bhavatharini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES