പുതിയ വനിതാ സംഘടനയ്ക്ക് രൂപം നല്‍കാന്‍ അമ്മ; ഡബ്യൂ.സി.സിയെ തകര്‍ക്കാന്‍ താരസംഘട രംഗത്തിറക്കിയത് കെ.പി.എ.സി.ലളിതയെ; 14 അംഗ പാനലില്‍ പുതിയ വനിതാ സംഘടന രൂപം കൊണ്ടു; കെ.പി.എസി ലളിത നേതൃത്വത്തില്‍ എത്തിയതില്‍ അമ്മയില്‍ പ്രതിഷേധം
ഡബള്യു.സിസിയെ തകര്‍ക്കാന്‍ അരയും തലയും മുറുക്കി പോരിനിറങ്ങി അമ്മ. താരസംഘടനയിലെ വനിതാ പ്രതിനിധികള്‍ക്കായി പുതിയ വനിതാ സംഘടന രൂപം കൊള്ളുന്നു. കെ.പി.എസി. ലളിതാ നേതൃത്വം നല്‍കുന്ന 14 അംഗ സമിതിയുമായിട്ടാണ് അമ്മയുടെ വനിതാ സംഘടന രംഗത്തെത്തുന്നത്. അമ്മയില്‍ നിന്ന് മുന്‍പ് രാജിവെച്ച ഡബള്യു.സി.സി അംഗങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന നീക്കമാണെന്നാണ് ആരോപണം ഉയരുന്നത്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാനും സുരക്ഷ ഒരുക്കാനും പ്രശ്ന-പരാതി പരിഹാരത്തിനുമൊക്കെയായി അമ്മയില്‍ നിന്നും വേറിട്ട് രൂപം കൊണ്ട വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന ഡബ്ല്യുസിസി. എന്നാല്‍ ഡബ്ല്യുസിസിയില്‍ വിരലിലെണ്ണാവുന്ന നടിമാര്‍ മാത്രമാണ് ഉള്ളത്. ദിലിപിനെതിരെയുള്ള പ്രതിഷേധം ഡബ്ല്യുസിസിയില്‍ ഇരമ്പുമ്പോള്‍ ഇപ്പോഴിതാ അമ്മയില്‍നിന്നും തന്നെ പുതിയൊരു വനിതാ കൂട്ടായ്മ പിറന്നിരിക്കുന്നത്.
അതേസമയം അമ്മയില്‍ പുതിയ കൂട്ടായ്മ ഉണ്ടായത് അറിയാത്ത ചില നടിമാര്‍ പ്രശ്നവുമായി രംഗത്തെത്തിയതായിട്ടാണ് സൂചന.ഡബ്ല്യു.സി.സിക്ക് ബദല്‍ എന്ന നിലയില്‍ 12 അംഗ വനിതാ സമിതിയാണ് രൂപം കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ മഞ്ജു പിള്ള, ലക്ഷ്മി പ്രിയ, ഉഷ, സീനത്ത്, ബീന ആന്റണി, തസ്നി ഖാന്‍, ലിസി ജോസഫ്, ഷംന കാസിം, പ്രിയങ്ക എന്നിവരടങ്ങിയതാണ് സമിതി.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വനിതകള്‍ക്ക് വേണ്ടി ഒരു സമിതിക്ക് രൂപം നല്‍കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. മൂന്നു പേരടങ്ങുന്ന ഒരു സമിതിക്ക് രൂപം നല്‍കാനായിരുന്നു ലാല്‍ നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതിലേക്ക് മറ്റ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു സ്ത്രീ കൂട്ടായ്മ രൂപീകരിക്കുന്നത് മോഹന്‍ലാല്‍ അറിഞ്ഞിരുന്നില്ല എന്നുമാണ് സൂചന. എക്സ്‌ക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും പുതിയ കൂട്ടായ്മയുടെ കാര്യം അറിഞ്ഞിരുന്നുമില്ല.
കെ.പി.എ.സി ലളിതയ്ക്കാണ് കൂട്ടായ്മയുടെ ചുമതല എന്നാണറിയുന്നത്. എന്നാല്‍ ഇതിനെതിരെ അമ്മയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ മാപ്പു പറയണമെന്ന ലളിതയുടെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചുമതല നല്‍കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. അതേസമയം മറ്റ് പല നടിമാരും പുതിയ കൂട്ടായ്മയുടെ വിവരം അറിയാത്ത സാഹചര്യത്തില്‍ അമ്മയില്‍ വീണ്ടും പൊട്ടിത്തെറി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.