എത്ര കണ്ടാലും മടുക്കാത്ത ദിലീപ് ചിത്രങ്ങളിലൊന്നാണ് വെട്ടം. കോമഡിയും റൊമാന്‍സും സെന്റിമെന്‍സുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രത്തില്‍ നായിക വീണയായി എത്തിയത് മോഡലും നടിയുമായ ഭാവ്‌ന പാനിയാണ്. വെട്ടം റിലീസ് ചെയ്ത് 15 വര്‍ഷം പിന്നിടുമ്പോള്‍ ഭാവ്‌നയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് വെട്ടം. വെട്ടം റിലീസ് ചെയ്തിട്ട് ഈ വര്‍ഷം ദിലീപിന്റെ മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായ വെട്ടത്തിലെ എല്ലാ കഥാപാത്രങ്ങളും സ്‌ക്രീനില്‍ ചിരിപടര്‍ത്തിയിരുന്നു. മനോഹരമായ പാട്ടുകളും ഇന്നും ചിരിപ്പിക്കുന്ന ഡയലോഗുകളുമാണ് സിനിമയിലെ ഹൈലറ്റ്. കലാഭവന്‍ മണി, ഇന്നസെന്റ്, ബിന്ദുപണിക്കര്‍ തുടങ്ങി ചിത്രത്തില്‍ അണിനിരന്ന കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2004 ആഗസ്റ്റ് ഇരുപതിനായിരുന്നു ദിലീപ്പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ വെട്ടം പിറന്നത്. വെട്ടം റിലീസ് ചെയ്തിട്ട് ഈ വര്‍ഷം 15 വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്.
ദിലീപിനൊപ്പം കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന്‍ ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, ബൈജു സന്തോഷ്, കലാമണ്ഡലം കേശവന്‍, മച്ചാന്‍ വര്‍ഗ്ഗീസ്, സന്തോഷ്, ഗീത വിജയന്‍, മിഥുന്‍ രമേഷ്, സോന നായര്‍, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍, കലാഭവന്‍ നവാസ്, സുകുമാരി, ശ്രുതി നായര്‍, രാമു, കുഞ്ചന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.
മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത ഭാവ്‌ന പാനി എന്ന നടിയാണ് ചിത്രത്തില്‍ നായികയായിട്ട് എത്തിയത്. മോഡലും നടിയുമാണ് പാവ്‌നി. അഭിനയത്തിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ബോളിവുഡ്ഡിലെ നിരവധി പരസ്യങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സ്‌ക്രീനിനെക്കാള്‍ ഉപരി നാടകങ്ങളിലാണ് താരം ഏറെയും അഭിനയിച്ചിട്ടുളളത്. സിനിമ നിര്‍മ്മാതാവായ ഉദയ് ശങ്കര്‍ പാനി ആണ് ഭാവ്‌നിയുടെ അച്ഛന്‍. ഭാവ്‌നിയുടെ ഇളയ സഹോദരി ദേവ്‌ന പാനി നടിയും ഫാഷന്‍ ഡിസൈനറുമാണ്. മുബൈയിലാണ് ഭാവ്‌നി തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. കന്നഡ, തെലുങ്ക് ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ചുരുക്കം ചിത്രങ്ങളില്‍ മാത്രമാണ് ഭാവ്‌നി അഭിനയിച്ചത്. ഭാരതി പ്രൊഡക്ഷന്‍സില്‍ 10 വര്‍ഷത്തോളമാണ് ഭാവ്‌നി ഡാന്‍സറായി പ്രവര്‍ത്തിച്ചിരുന്നു. മികച്ച സഹതാരത്തിനുളള തിയേറ്റര്‍ അവാര്‍ഡും താരത്തിന് ലഭിച്ചു. 2001 മുതല്‍ വിവിധ ഭാഷകളിലായി അഭിനയിച്ച താരം 2013ലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് 2014ല്‍ ആമയും മുയലും എന്ന ചിത്രത്തില്‍ ഒരു പാട്ടില്‍ ഐറ്റം ഡാന്‍സറായിട്ടാണ് താരം എത്തിയത്. എന്നാല്‍ വെട്ടം എന്ന ചിത്രത്തില്‍ വീണയായി കണ്ട ഭാവ്‌നയാണ് അതെന്ന് ആരാധകര്‍ക്ക് മനസ്സിലായില്ല. ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി കണ്ട ഭാവ്‌നയുടെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുളള ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.