Latest News

ഇന്ദ്രന്‍സിനും വിനായകനും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നല്‍കിയത് പലര്‍ക്കും ദഹിച്ചിട്ടില്ല;  താരലോകത്തെ പുച്ഛിച്ച്‌ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍

Malayalilife
 ഇന്ദ്രന്‍സിനും വിനായകനും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നല്‍കിയത് പലര്‍ക്കും ദഹിച്ചിട്ടില്ല;  താരലോകത്തെ പുച്ഛിച്ച്‌  സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍

ന്ദ്രന്‍സിനും വിനായകനും മികച്ച നടന്‍മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിനായകനും ഇന്ദ്രന്‍സിനുമായിരുന്നു മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത്.

'ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌ക്കാരം സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല. ഇപ്പോള്‍ അത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. പിന്നീട് പറയും. അവാര്‍ഡ് കൊടുത്തത് താരത്തിനല്ല അവരുടെ അഭിനയത്തിനുള്ള അംഗീകാരമായിട്ടാണ്. ഇത്തരം നിര്‍ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

നടന്‍ വിനായകന്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പട്ടികജാതി വിഭാഗക്കാര്‍ക്കുവേണ്ടി ആവശ്യമെങ്കില്‍ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും മന്ത്രി സമ്മേളനത്തില്‍ പറഞ്ഞു. ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍ നൈപുണ്യം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ മികവുപുലര്‍ത്തിയ 1500 പേര്‍ക്ക് വിദേശത്ത് തൊഴില്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

a k balan about state film award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES