മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് നടന്‍ വിനു മോഹനും ഭാര്യ വിദ്യയും. വിഷുദിനത്തിൽ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമായി എത്തിയിരിക്കുകയാണ് ഈ താര ദമ്പതികൾ. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്‌തുമാണ് സേവനം നടന്നിരിക്കുന്നത്.
വിഷുദിനത്തിലെ ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദിന്റെ ഈ രൂപമാറ്റം വളരെ അപ്രതീക്ഷിതമാകുകയാണ്. വിനു മോഹനും കൂട്ടരും പ്രമോദിനെ പോലെ തെരുവില്‍ അലഞ്ഞ ഇരുപതിലേറെ പേരെയാണ് കണ്ടെത്തിയിരിക്കുന്നത്.
തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ പുതിയ മനുഷ്യരാക്കുകയും അതോടൊപ്പം വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെ സുരക്ഷിത ഇടങ്ങളിലെക്ക് എത്തിക്കുകയും ചെയ്‌തു. പ്രളയകാലത്തും ഈ ദമ്പതികൾ സഹായഹസ്തവുമായി രംഗത്ത് എത്തിയിരുന്നു.