Latest News

നാലു സീനില്‍ അഭിനയിക്കുന്നതിന് 40 ലക്ഷം രൂപ; വാണി വിശ്വനാഥ്-ബാബുരാജിന്റെ സിനിമയെ വെല്ലുന്ന ജീവിതം

Malayalilife
നാലു സീനില്‍ അഭിനയിക്കുന്നതിന് 40 ലക്ഷം രൂപ; വാണി വിശ്വനാഥ്-ബാബുരാജിന്റെ സിനിമയെ വെല്ലുന്ന ജീവിതം

ലയാളത്തില്‍ കരുത്തുറ്റ അനവധി വേഷങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് വാണി വിശ്വനാഥ്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയ്ക്ക് ഇന്നലെ ഒരു വയസ്സു കൂടി കൂടിയിരിക്കയാണ്. നാല്‍പ്പത്തിയൊന്‍പത് വയസ്സ് തികഞ്ഞിരിക്കുകയാണ് വാണി വിശ്വനാഥിന്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.മിക്ക സിനിമകളിലും വില്ലന്‍ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിലൊരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് അറിയപ്പെടുന്ന മുന്‍നിര നായികയായി തിളങ്ങുകയായിരുന്നു.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.റാമറാവുവിന്റെ നായികയായി പതിനഞ്ചാം വയസ്സിലാണു വാണി വിശ്വനാഥ് അഭിനയിച്ചത്. 1992 ല്‍ പുറത്തിറങ്ങിയ 'സമ്രാട്ട് അശോക' എന്ന ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. തെലുങ്കുദേശത്തില്‍ സജീവമായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കു ചേക്കേറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് വിവരം. ജയിച്ചാല്‍ വാണി ആന്ധ്രാ മന്ത്രിയാകുമെന്നും സൂചനയുണ്ട്. 46കാരിയായ വാണി ഇപ്പോഴും തെലുങ്കില്‍ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ 'ജയ ജാനകി നായക' എന്ന സിനിമയില്‍ നാലു സീനില്‍ അഭിനയിക്കുന്നതിന് വാണിക്ക് കിട്ടിയ പ്രതിഫലം 40 ലക്ഷം രൂപയായിരുന്നു.  ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വാണി വിശ്വനാഥ് തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ചൊക്കെ തുറന്ന് സംസാരിച്ചിരുന്നു. ഒരിക്കലൊരു സിനിമാ ലൊക്കേഷനില്‍ ഒന്നിച്ചിരിക്കുമ്പോള്‍ താനൊരു പാട്ടിന്റെ കുറച്ച് വരികള്‍ പാടി, അതിന്റെ തുടര്‍ച്ച പാടാന്‍ ബാബുരാജിനോട് ആവശ്യപ്പെട്ടു.എന്നാല്‍ ബാബുരാജ് വളരെ റഫ് ആന്റ് ടഫ് മനുഷ്യനാണെന്നായിരുന്നു അന്ന് താന്‍ കരുതിയിരുന്നത്. ആ പാട്ടിനെ പറ്റിയൊന്നും അറിയുക പോലുമുണ്ടാകില്ലെന്നായിരുന്നു തന്റെ വിചാരം. പക്ഷേ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി. താന്‍ പാടിയ ഗാനത്തിന്റെ ബാക്കി പാടി അദ്ദേഹം തന്നെ ശരിക്കും ഞെട്ടിച്ചു. ഈ സംഭവത്തിന് ശേഷം ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു.ഞങ്ങള്‍ മണിക്കൂറുകളോളം ഫോണിലൂടെ സംസാരിച്ചാണ് അടുത്ത സുഹൃത്തുക്കളായി മാറിയതെന്നും വാണി വിശ്വനാഥ് തുറന്ന് പറഞ്ഞിരുന്നു. ഇരുപത്തിനാല് മണിക്കൂറില്‍ ഇരുപത്തിമൂന്ന് മണിക്കൂറും ഞങ്ങള്‍ തമ്മില്‍ തല്ലുകൂടാറുണ്ടെന്നും അതുകൊണ്ടു തന്നെ രണ്ടുപേരും പരസ്പരം അവരവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും വാണി വിശ്വനാഥ് പറഞ്ഞിരുന്നു.വിവാഹശേഷം വാണി വിശ്വനാഥ് ചില സിനിമകളില്‍ അതിഥി വേഷത്തിലും വാണി വിശ്വനാഥ് പ്രത്യക്ഷപ്പെട്ടിരുന്നു. ബാബുരാജ് 2009ല്‍ സംവിധാനം ചെയ്ത ഡാലിയ എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥ് ഒരു വന്‍ തിരിച്ചു വരവ് നടത്തിയത്. പിന്നീട് വാണി വിശ്വനാഥ് ടിവി സീരിയലുകളില്‍ തിരക്കിലാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത് ആര്‍ച്ച, ആര്‍ദ്രി എന്നിവരാണ് മക്കള്‍.






 

Read more topics: # Vani vishwanath realistic life
Vani vishwanath realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES