മലയാളികളുടെ പ്രിയ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം നായകനായും, സഹനായകനായും വെള്ളിത്തിരയിൽ തിളങ്ങുകയാണ്. ലോകം എമ്പാടും കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യമൊന്നാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വിധ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്‌തു. ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂരം റദ്ദാക്കിയ സാഹചര്യത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവയ്ച്ച ഫേസ്ബുക്ക് പോസ്റ്റും ഏറെ വൈറലായിരുന്നു.
എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും എന്നുമായിരുന്നു താരം പങ്കുവച്ച പോസ്റ്റ്.
അതേ സമയം താരത്തിന്റെ പോസ്റ്റിന് പരിഹസിച്ച ആൾക്ക് കൃത്യമായുള്ള മറുപടിയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്. താരത്തിന്റെ മറുപടി സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുക്കുകയും ചെയ്‌തു.താരത്തെ പരഹസിച്ചു കൊണ്ടുള്ള കമന്റിന് അതേ നാണയത്തിലായിരുന്നു തിരികെ യുണ്ടായ പ്രതികരണവും. താരത്തിന്റെ പോസ്റ്റിന് എതിരെ ഇത്രയും കഥയുടെ ആവശ്യം എന്താ പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ എന്നായിരുന്നു . എന്നാൽ ഇതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാന്‍ എഴുതിയത്. അതുകൊണ്ട് രണ്ട് മൂന്ന് വാക്കില്‍ ഒതുക്കാന്‍ പറ്റില്ല . ഇത് തൃശ്ശൂര്‍ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങള്‍ക്ക് അതിന്റേതായ മര്യാദ കൊടുക്കണം എന്നുമാണ് താരം നൽകിയിരിക്കുന്ന മറുപടി.
നിരവധി പേരാണ് താരത്തിന്റെ മറുപടിയെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം രംഗത്ത് എത്തിയിരിക്കുന്നത്. കമന്റിട്ടയാളോട് സോഷ്യല്‍ മീഡിയ താരത്തെ പ്രകോപിച്ച് അടി വാങ്ങി എന്നുമാണ് പറയുന്നത്.