തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹ്യദയം കീഴടക്കിയ നടിയാണ് ഗൗതമി. നേരത്തെ ഒരു വിവാഹം കഴിച്ച് ആ ബന്ധത്തില്‍ ഒരു മകളുണ്ടായിരുന്ന ഗൗതമിയും നടന്‍ കമല്‍ഹാസനുമായുള്ള ലിവിങ്ങ് ടുഗെദര്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. പത്തു വര്‍ഷത്തോളം ഒന്നിച്ച് താമസിച്ച ഇരുവരും എന്നാല്‍ 2016ല്‍ പിരിഞ്ഞു. നടി തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കമലുമൊത്ത് ഒന്നിച്ച് ജീവിക്കുന്നതിനിടയില്‍ ഗൗതമിക്ക് കാന്‍സര്‍ ബാധിച്ചിരുന്നു.
താരത്തിന് സ്തനാര്‍ബുദം ബാധിച്ചത് 35ാം വയസ്സിലാണ്. നാല് വര്‍ഷത്തെ തുടര്‍ച്ചയായുളള ചികില്‍സയിലൂടെയാണ് താരം രോഗത്തില്‍ നിന്നും മുക്തയായത് രോഗത്തെ ഭയപ്പെടാതെ സധൈര്യം നേരിടുകയാണ് വേണ്ടതെന്നും ക്യാന്‍സര്‍ വിന്നര്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഗൗതമി പറയാറുണ്ട്. കമല്‍ഹാസനും കാന്‍സര്‍ ബാധിച്ച ഗൗതമിക്ക് മികച്ച രീതിയില്‍ പരിചരണം നല്‍കിയെന്നാണ് അന്ന് വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ അങ്ങനെയല്ലെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഗൗതമി ഇപ്പോള്‍.
ക്യാന്‍സര്‍ ബാധിച്ചതോടെ കമലഹാസന് ഞാന്‍ ഒരു ബാധ്യതയായി മാറിയിരിക്കാമെന്ന് മുന്‍ ഭാര്യ ഗൗതമി പറയുന്നു. നിയമപരമായി ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും 2016 ഒക്ടോബറില്‍ ബന്ധം പിരിയുന്നതായി ഇവര്‍ അറിയിക്കുകയായിരുന്നു. അഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ താല്പര്യം ഇല്ലാത്തതിനാലാണ് കമലുമായി പിരിയാന്‍ തീരുമാനിച്ചതെന്ന് ഗൗതമി പറയുന്നു. താരം ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആത്മാര്‍ത്ഥതയും പരസ്പര ബഹുമാനവും നിലനിര്‍ത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലാതെയായതെന്നും തനിക്ക് ക്യാന്‍സര്‍ ബാധിച്ചതോടെ കമലിന് ഒരു ബാധ്യതയായി മാറിയിരിക്കാം എന്നും ഗൗതമി പറയുന്നു.എന്നാല്‍ അക്കാലയളവില്‍ തങ്ങളുടെ ദാമ്പത്യ ജീവിതം തകര്‍ത്തത് കമലിന്റെ മകളാണ് എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു ഈ വാര്‍ത്തകള്‍ വ്യാജവാര്‍ത്തകള്‍ ആണെന്ന് ഗൗതമി പറയുന്നു. ശ്രുതിയും അക്ഷരയും വളരെ നല്ല പെണ്‍കുട്ടികളാണെന്നും ഗൗതമി കുറിക്കുന്നു.