ഒരു സമൂഹം മുഴുവനും അവരെ നോക്കി നിൽക്കും; നെപ്പോട്ടിസം പറഞ്ഞുള്ള സൈബർ ആക്രമണം അവരെയും മാനസികമായി മറ്റൊരു സമ്മർദത്തിൽ എത്തിച്ചേക്കാം; താരപുത്രന്മാരെ വിമർശിക്കുന്ന പ്രവണതയോട് അതൃപ്തി അറിയിച്ച് ദേവൻ

Malayalilife
ഒരു സമൂഹം മുഴുവനും അവരെ നോക്കി നിൽക്കും; നെപ്പോട്ടിസം പറഞ്ഞുള്ള സൈബർ ആക്രമണം അവരെയും മാനസികമായി മറ്റൊരു സമ്മർദത്തിൽ എത്തിച്ചേക്കാം; താരപുത്രന്മാരെ വിമർശിക്കുന്ന പ്രവണതയോട് അതൃപ്തി അറിയിച്ച്   ദേവൻ

ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് താരപുത്രന്മാരെ വിമർശിക്കുന്ന പ്രവണതയോട് അതൃപ്തി അറിയിച്ച്  യുവസംവിധായകൻ ദേവൻ. ഒരു നടന്റെ/നടിയുടെ മകനായി ജനിച്ച് പോയത് കൊണ്ട് അവർക്ക് സിനിമയിൽ വരാൻ പാടില്ലേ എന്നാണ് ദേവൻ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

ദേവന്റെ കുറിപ്പിലൂടെ

നെപോട്ടിസത്തെ കീറി മുറിക്കുന്നതാണല്ലോ പുതിയ ട്രെൻഡ്. അല്ല, ഒരു നടന്റെ/നടിയുടെ മകനായി ജനിച്ച് പോയത് കൊണ്ട് അവർക്ക് സിനിമയിൽ വരാൻ പാടില്ലേ? ആ കുഞ്ഞ് ജനിച്ച് വീഴുന്ന ദിവസം മുതൽ അവനെ/അവളെ ഒരു സെലിബ്രിറ്റി ആയി വലിഞ്ഞു മുറുകുന്നത് നമ്മുടെ ഈ സമൂഹം തന്നെ അല്ലെ?

തൈമൂർ അലി ഖാൻ പിറന്ന നാൾ മുതൽ സെലിബ്രിറ്റി ആണ് അവൻ; സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ. ഏതോ ആർട്ടികിളിൽ വായിച്ചു, പാപ്പരാസികൾ ഏറ്റവുമധികം ക്ലിക്ക് ചെയ്യാൻ കാത്തിരിക്കുന്ന മുഖം ഷാരൂഖിന്റെയോ അനുഷ്‌ക ശർമയുടേയോ ഒന്നും അല്ല, അത് തൈമൂറിന്റെ ആണ്. ക്ലിക്ക് ഒന്നിന്ന് ആയിരങ്ങൾ പ്രതിഫലം ആയി കിട്ടുമത്രെ!

തൈമൂറിനെ പോലെ ഉള്ള സെലിബ്രിറ്റി കിഡ്സ് നാളെ വളർന്ന് വലുതാവുമ്പോൾ കാര്യങ്ങൾ ഒന്നും അത്ര എളുപ്പമാവില്ല. എത്രമാത്രം സമ്മർദങ്ങളുടെ ചട്ടക്കൂടിൽ നിന്നാണ് അവർ സ്വന്തമായൊരു ജീവിതം പടുത്തുയർത്തേണ്ടത്? അച്ഛന്റെയോ അമ്മയുടേയോ നിഴലിൽ അല്ലാതെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുക്കേണ്ടതുണ്ട്‌. ഒരു സമൂഹം മുഴുവനും അവരെ നോക്കി നിൽക്കും, ഓരോ ചുവടിലും.

ഒരു ഡോക്ടറുടെ കുട്ടി ഒരു ഡോക്ടർ ആയി തീരുമ്പോൾ സ്വാഭാവികമായി കിട്ടുന്ന ചില പ്രിവിലേജ് ഉണ്ട്. മറ്റ്‌ ഏത് മാതാപിതാക്കളെക്കാൾ പ്രോപ്പർ ആയ ഒരു ഗൈഡൻസ് അവർക്ക് തങ്ങളുടെ മക്കൾക്ക് നൽകാൻ ആകും. ഒരു കഴിവും ഇല്ലാതെ, അച്ഛന്റെയോ അമ്മയുടേയോ നിഴലിൽ മാത്രം, അവരുടെ പാത എല്ലാ കാലത്തും ഒരാൾക്ക് പിന്തുടരുവാൻ സാധിക്കുമോ? അങ്ങനെ ഒരു വലിയ ചരിത്രം നമ്മൾക്ക് പിന്നിൽ ഉണ്ടോ, പ്രത്യേകിച്ച് എന്റർടൈന്മെന്റ് ഇൻഡസ്ട്രിയിൽ?

നമുക്ക് ഈ കുഞ്ഞു കേരളം തന്നെ എടുക്കാം. മമ്മൂട്ടിക്കും മോഹൻലാലിനും മുൻപും ഇവിടെ സൂപ്പർ സ്റ്റാറുകൾ ഉണ്ടായിട്ടുണ്ടല്ലോ? പ്രേം നസീർ, സോമൻ, സത്താർ അങ്ങനെ എത്ര പേർ! ഇതിൽ പലരുടെയും മക്കൾ താരശോഭയിൽ സിനിമയിൽ എത്തി; എന്നാൽ അവരുടെ മുൻതലമുറക്കാരുടെ അത്രയും മികവ് പുലർത്താൻ ആവാതെ ഇവിടെ നിന്നും പിൻവാങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവർ സിനിമയിൽ വന്നത് തന്നെ സുകുമാരൻ മരിച്ച് വർഷങ്ങൾക്ക് ശേഷം ആണ്. കരിയറിന്റെ തുടക്ക കാലഘട്ടം അവരൊക്കെ എങ്ങനെ ആണ് അതിജീവിച്ചത് എന്ന് നമ്മുക്ക് കൃത്യം ആയി അറിയാം.

ആയുഷ്മാൻ ഖുറാനയും, നവാസുദിനും, വിക്കി കൗശലും, രാജ്കുമാർ റാവുവും ഒക്കെ വിജയകോടിയിൽ നിൽക്കുന്ന ഈ ബോളിവുഡ് ഇറയിൽ, നെപ്പോട്ടിസം ഒരു വലിയ പ്രശ്‌നമായി വലിച്ച് ഇഴക്കുന്നതിനോട് തീർത്തും വിയോജിപ്പ്.

''ക്രിക്കറ്റ് ദൈവത്തിന്റെ'' മകൻ ആയി ജനിച്ച പേരിൽ ആ മേഖലയിൽ തിളങ്ങാൻ ഏറ്റവും കൂടുതൽ സമ്മർദത്തിൽ ഇരിക്കുന്ന ഒരു വ്യക്തി ആവും അർജുൻ തെൻഡുൽക്കർ. അയാളുടെ പ്രിവിലെജിനെ പോലെ തന്നെ അയാൾ നേരിടുന്ന സമ്മർദത്തെ പറ്റി കൂടി നമ്മുക്ക് ഇടക്ക്‌ ഓർക്കാം. പൈസയും ഫെയിമിനും അപ്പുറം മനുഷ്യന്റെ മാനസികാവസ്ഥ ഏതൊക്കെ തരത്തിൽ സഞ്ചരിക്കും എന്നത് സുശാന്തിന്റെ മരണത്തിലൂടെ നമ്മുക്ക് പാഠം ആകാം.

നെപ്പോട്ടിസം പറഞ്ഞുള്ള സൈബർ ആക്രമണം അവരെയും മാനസികമായി മറ്റൊരു സമ്മർദത്തിൽ എത്തിച്ചേക്കാം. അത്കൊണ്ട് എന്തിനോടുമുള്ള ഈ അമിതമായ, തീവ്രമായ, പ്രതികരണം നമുക്ക് നിർത്താൻ ശ്രമിക്കാം.

 

The whole community will stand by them said director devan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES