ബോളിവുഡിൽ നടൻ, ഗായകൻ , അവതാരകൻ എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. ടെലിവിഷൻ റിയാലിറ്റി ഷോ ആയ എംടിവി റോഡീസിന്റെ രണ്ടാം സീസണിൽ കൂടിയാണ് താരം അവതാരകനായി മാറിയത്. പിന്നാലെ 2012 ൽ വിക്കി ഡോണർ എന്ന റൊമാന്റിക് കോമഡിയിലൂടെ ചലച്ചിത്ര രംഗത്തേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു. 2019-ലെ ക്രൈം ത്രില്ലർ അന്ധാദുൻ എന്ന സിനിമ താരത്തിന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. എന്നാൽ ഇപ്പോൾ തന്നോട് പ്രധാനവേഷം കിട്ടണമെങ്കില്‍ ഒരു കാസ്റ്റിങ് ഡയറക്ടര്‍ അഡ്ജസ്റ്റ്മെന്റിന് തയാറാകാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് തുറന്ന് പറയുന്നത്. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.
'നിന്റെ 'ടൂള്‍'എന്നെ കാണിക്കുകയാണെങ്കില്‍ നിനക്ക് ഞാന്‍ ലീഡ് റോള്‍ നല്‍കാം' എന്ന് ഒരു കാസ്റ്റിങ് ഡയറക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഹോമോസെഷ്വല്‍ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അയാളുടെ ഓഫര്‍ താന്‍ വളരെ വിനയപൂര്‍വം നിഷേധിച്ചു.തുടക്കകാലത്ത് താന്‍ ഒരുപാട് തവണ പുറന്തള്ളപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പരാജയം നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.
ഓഡിഷന് പോകുന്ന സമയങ്ങളിൽ സോളോ ടെസ്റ്റ് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകും. പെട്ടെന്ന് ആളുകള്‍ കൂടാന്‍ തുടങ്ങുമെന്നും പിന്നീട് ഒരു മുറിയില്‍ 50 പേര്‍ വരെയാകുമെന്നും ഇതിനെതിരെ താന്‍ പ്രതിഷേധിച്ചതിന് തന്നെ പുറത്താക്കിയിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ഇത്തരം പുറത്താക്കലുകള്‍ തന്നെ കൂടുതല്‍ ശക്തനാക്കി എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആയുഷ്മാന്‍ ഖുറാന.