Latest News

ഭര്‍ത്താവും ചോദിച്ചു എങ്ങോട്ടാ പോക്കെന്ന്; തടി കുറച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ശ്രീലക്ഷ്മി ശ്രീകുമാര്‍

Malayalilife
ഭര്‍ത്താവും ചോദിച്ചു എങ്ങോട്ടാ പോക്കെന്ന്; തടി കുറച്ചതിനെക്കുറിച്ച്  വെളിപ്പെടുത്തി ശ്രീലക്ഷ്മി ശ്രീകുമാര്‍

ലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ പപ്പയായ  നടൻ  ജഗതി ശ്രീകുമാറിന്റെ സ്‌നേഹത്തെക്കുറിച്ചുമൊക്കെ വാചാലയായിരുന്നു താരം. അഭിനയത്തിലും നൃത്തത്തിലുമൊക്കെ സജീവമായ ശ്രീലക്ഷ്മി അടുത്തിടെയായിരുന്നു വിവാഹിതയായത്.ശ്രീലക്ഷ്മിയെ ജീവിതസഖിയാക്കിയത്  സുഹൃത്ത് കൂടിയായ ജിജിനായിരുന്നു. എന്നാൽ ഇപ്പോൾ ലോക് ഡൗണായതോടെ ശരീരഭാരം കൂടിയതിനെക്കുറിച്ചും പിന്നീട് തടി കുറച്ചതിനെക്കുറിച്ചുമൊക്കെ പവനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. 

വിവാഹസമയത്ത് 58 കിലോയായിരുന്നു ശരീരഭാരം. 65ല്‍ നിന്നായിരുന്നു 58 ലേക്ക് എത്തിയത്. വിവാഹമാണല്ലോയെന്നോര്‍ത്തായിരുന്നു അന്ന് ഡയറ്റ് ചെയ്തത്. നല്ല ഫുഡിയാണ് താന്‍. എന്ത് കഴിച്ചാലും വണ്ണം വെക്കുന്ന തരത്തിലുള്ള ശരീരപ്രകൃതവുമാണ്. എന്നാല്‍ കുറച്ച് ചബ്ബി ആയിക്കഴിഞ്ഞാല്‍ വണ്ണത്തെക്കുറിച്ച് എല്ലാവരും ചോദിച്ച് തുടങ്ങും. എന്നേക്കാള്‍ കൂടുതല്‍ പ്രശ്‌നം നാട്ടുകാര്‍ക്കാണ്. അയ്യോ, വണ്ണം വെച്ചല്ലേയെന്ന് പറഞ്ഞാണ് അവരെത്താറുള്ളത്. അത് കേട്ട് മടുത്തിരുന്നു. അതോടെയാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത് പെട്ടെന്ന് തന്നെ മാറുമെന്നായിരുന്നു കരുതിയത്. ആ സമയത്ത് നന്നായി ഫുഡ് കഴിച്ചിരുന്നു. ലോക് ഡൗണ്‍ നീണ്ടപ്പോള്‍ ഫുഡ് കഴിക്കുന്നതും അതേ പോലെ തുടരുകയായിരുന്നു. 68ലേക്ക് എത്തുകയായിരുന്നു ശരീരഭാരം. ഭര്‍ത്തവും ചോദിച്ചിരുന്നു ഇതെങ്ങോട്ടാണ് പോകുന്നതെന്ന്്. ഇതിന് ശേഷമായാണ് സംഭവം കൈയ്യില്‍ നിന്ന് പോയെന്ന് മനസ്സിലായത്. ഡ്രസ് ഒന്നും കേറാത്ത അവസ്ഥയായിരുന്നു. ഫോട്ടോ എടുക്കുമ്പോഴും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.

ഇതിന് പിന്നാലെയായാണ് കൃത്യസമയത്ത് ഭക്ഷണം കഴിച്ച് തുടങ്ങിയത്. ദോശക്ക് പകരം ഓട്‌സായിരുന്നു ഇത്തവണ. പലതരം ഭക്ഷണങ്ങളായിരുന്നു പരീക്ഷിച്ചത്. പാലും പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നു. വൈകിട്ട് 6 മണിക്ക് തന്നെ ഡിന്നര്‍ കഴിക്കുമായിരുന്നു. പിന്നീട് വേറൊന്നും കഴിക്കാറില്ല. ഗ്രീന്‍ ടിയോ വെള്ളമോ ആണ് പിന്നീട് കുടിക്കാറുള്ളത്. പിറ്റേന്ന് രാവിലെയാണ് പിന്നീട് ഭക്ഷണം കഴിക്കുന്നത്്. ഇത് പോലെ തന്നെ നടക്കാനും പോവാറുണ്ടായിരുന്നു. ആ ശീലം മുന്‍പേയുള്ളതാണ്. ഡയറ്റും നടത്തവും കൂടിയായപ്പോള്‍ ശരീരഭാരം കുറയുകയായിരുന്നു.

ലോകം മുഴുവനും കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ തന്റെ ജീവിതത്തില്‍ തനിക്ക് സന്തോഷിക്കാനുള്ള കുഞ്ഞുകാര്യങ്ങളിലൊന്നാണ് ഇതെന്ന് ശ്രീലക്ഷ്മി പറയുന്നു. അയ്യോ തടി വെച്ചല്ലോ എന്ന് കേള്‍ക്കുന്നവര്‍ക്ക് ഇതൊക്കെ പരീക്ഷിച്ച് നോക്കാമല്ലോയെന്നും കരുതിയിരുന്നു. ഇത്ര വണ്ണം വേണ്ട, ചബ്ബി ആയല്ലോയെന്ന തരത്തിലുള്ള കമന്റുകളും കേള്‍ക്കാറുണ്ട്. തുടക്കത്തിലൊന്നും ഇതൊന്നും മൈന്‍ഡ് ചെയ്യാറുണ്ടായിരുന്നില്ല. ഇത് വീണ്ടും ആവര്‍ത്തിക്കാറുണ്ട് ചിലര്‍.

ഞാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് എന്‍രെ പൈസയ്ക്ക് നല്ലത് പോലെ ആഹാരം കഴിക്കുന്നു. അതിനാലാണ് തടി വെക്കുന്നത്. അതില്‍ മറ്റുള്ളവര്‍ക്കെന്താണ് പ്രശ്‌നം. വണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതുമൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഹോര്‍മോണ്‍ പ്രശ്‌നം കാരണമായിരിക്കും ചിലര്‍ വണ്ണം വെക്കുന്നത്. ഈ പ്രശ്‌നമൊന്നും അറിയാതെയാണ് പലരും വിമര്‍ശനങ്ങളുമായെത്തുന്നത്.

Sreelekshmi sreekumar words about her weight loss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക