കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. കുടുംബസമേതം ബാംഗ്ലൂരിലാണ് ഇപ്പോള്‍ നടിയുള്ളത്.
ലോക്ക് ഡൗൺ കാലത്തും താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാകുകയാണ്. ഭാവന തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പലഭാവങ്ങളിലുള്ള സെല്‍ഫികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ലോക്ക് ഡൗണ്‍ കാലത്തെ തന്റെ ബോറടി തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന ഹാഷ്ടാഗുകളിലൂടെ ഭര്‍ത്താവ് നവീനുമൊത്ത് ഡിന്നര്‍ തയ്യാറാക്കാന്‍ പോകുകയാണെന്നും അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പങ്കുവെക്കുന്നതെന്നുമൊക്കെ എന്നും ഭാവന കുറിച്ചു. അതേ സമയം സമൂഹമാധ്യമങ്ങൾ കുറെ സെല്‍ഫികളെടുത്തു രസിക്കുന്ന ചില രാത്രികള്‍ അടിപൊളിയാണെന്ന തലക്കുറിപ്പോടെ പങ്കുവച്ച ഭാവനയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌തു.
ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന അറുപതിലധികം ചിത്രങ്ങളിൽ വേഷമിടും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന വേഷമിടും ചെയ്തു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം കൈകാര്യം ചെയ്‌ത താരത്തിന് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഉൾപ്പെടെ ഉള്ള നിരവധി പുരസ്‌കാരങ്ങൾക്ക് ലഭിക്കുകയും ചെയ്‌തു.
RECOMMENDED FOR YOU:
no relative items