Latest News

കുറേ ധാരണകള്‍ വെച്ചാണ് ആളുകള്‍ ബന്ധങ്ങളെ വിലയിരുത്തുന്നത്; ഭാര്യ എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള വിലയിരുത്തലുകളും നടക്കുന്നത് അങ്ങനെയാണ്: സിത്താര കൃഷ്ണകുമാർ

Malayalilife
topbanner
 കുറേ ധാരണകള്‍ വെച്ചാണ് ആളുകള്‍ ബന്ധങ്ങളെ വിലയിരുത്തുന്നത്; ഭാര്യ എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള വിലയിരുത്തലുകളും നടക്കുന്നത് അങ്ങനെയാണ്: സിത്താര കൃഷ്ണകുമാർ

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും.  പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ  ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് തുറന്ന് പറയുകയാണ് താരം.

വിസ്മയ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നുവന്ന കാര്യമായിരുന്നു ഇത്. വനിതകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമായ കാര്യമാണെന്നായിരുന്നു ഗായികയായ സിതാര കൃഷ്ണകുമാറും പറഞ്ഞത്. ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സിതാര പ്രതികരിച്ചത്. ബന്ധങ്ങളില്‍ പ്രധാനപ്പെട്ട കാര്യമാണ് സൗഹൃദം ഭാര്യഭര്‍തൃ ബന്ധത്തിലും നല്ലൊരു സൗഹൃദം വേണം. ഒട്ടും ജഡ്ജ്‌മെന്റല്‍ അല്ലാത്ത അണ്‍കണ്ടീഷണലായിട്ടുള്ള സ്‌നേഹമുണ്ട് സുഹൃത് ബന്ധത്തില്‍. ഏറ്റക്കുറച്ചിലുകളില്ലാതെ തുല്യരായി കാണാന്‍ സാധിക്കുന്ന ബന്ധം കൂടിയാണിത്. പ്രശ്‌നങ്ങളായാലോ മറ്റ് കാര്യങ്ങളായാലോ ഓപ്പണായി സംസാരിക്കാനും പറ്റും.

കുറേ ധാരണകള്‍ വെച്ചാണ് ആളുകള്‍ ബന്ധങ്ങളെ വിലയിരുത്തുന്നത്. പണ്ടുമുതല്‍ക്കേ തുടങ്ങിയ കാര്യമാണിത്. ഭാര്യ എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള വിലയിരുത്തലുകളും നടക്കുന്നത് അങ്ങനെയാണ്. മകളുടെ കല്യാണം കഴിഞ്ഞാല്‍ അവളുടെ ഫാമിലി വേറെയാണ് എന്നൊക്കെയാണ് ആളുകളുടെ ചിന്ത. എല്ലാ ബന്ധങ്ങളും ഒഴിവാക്കി പെട്ടെന്ന് പുതിയൊരാളായി ജീവിക്കാന്‍ സാധിക്കില്ല. എന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കുന്നില്ല എന്ന തീരുമാനമെടുത്തത് ഞാനായിരുന്നു. അച്ഛനും അമ്മയ്ക്കും ആ തീരുമാനത്തില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. കുടുംബക്കാരില്‍ ചിലര്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നു. അത്തരത്തിലുള്ള തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള പ്രാപ്തി കുട്ടികള്‍ നേടേണ്ടതുണ്ട്. പിന്നില്‍ നിന്ന് തള്ളാനോ മുന്നില്‍ നില്‍ക്കാനോ അല്ല ആള്‍ വേണ്ടത്. കുട്ടികള്‍ അവരുടെ തീരുമാനങ്ങള്‍ എടുക്കാന്‍ അവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടത്.

Singer sithara krishna kumar words about relationship

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES