Latest News

കല്യാണം കഴിഞ്ഞപ്പോ രഘുവരനെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു; അതിന് ശേഷമുള്ള ജീവിതം കുറച്ച് കഠിനായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രോഹിണി

Malayalilife
കല്യാണം കഴിഞ്ഞപ്പോ രഘുവരനെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു; അതിന്  ശേഷമുള്ള ജീവിതം കുറച്ച് കഠിനായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രോഹിണി

ലയാള ചലച്ചിത്ര പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രോഹിണി. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് രോഹിണി സജീവമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. 1976-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിനയജീവിതമാരംഭിച്ചത്. ഒരു നടി എന്നതിലുപരി  മികച്ചയൊരു ഗാനരചയിതാവും തിരക്കഥാകൃത്തും കൂടിയാണ്  രോഹിണി. 1996 ല്‍ നടന്‍ രഘുവരനുമായിട്ടുള്ള വിവാഹത്തോടെ സിനിമ വിട്ട രോഹിണി  2004 ല്‍ വിവാഹമോചിതയായി. പിന്നാലെ വീണ്ടും സിനിമയിലേക്ക് സജീവമാകുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ  മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് രോഹിണി.

പിന്തിരിപ്പിക്കാന്‍ നോക്കിയില്ലേ എന്ന ചോദ്യത്തിന് കല്യാണം കഴിഞ്ഞാല്‍ തീര്‍ച്ചയായും നമ്മള്‍ പിന്തിരിപ്പിക്കാന്‍ നോക്കുമല്ലോ എന്നായിരുന്നു രോഹിണിയുടെ മറുപടി. പക്ഷേ രഘു ഒട്ടും താഴേക്ക് വരാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മകന്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാറുണ്ട്. അനാവശ്യമായി നമ്മള്‍ സ്വയം കുഴിയില്‍ ചാടേണ്ടല്ലോ. ആക്ടിങ്ങില്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നത് ശരിയാണ്. മറ്റൊരാളായി മാറാന്‍ കഴിയണം. അങ്ങനെ സാധിച്ചില്ലെങ്കില്‍ നമ്മള്‍ തുടരാന്‍ യോഗ്യരല്ല. ഒരു ആര്‍ട്ടിസ്‌റ്റെന്ന രീതിയിലുള്ള സന്തോഷം കണ്ടെത്താനും കഴിയില്ല. അതുമൊരുതരം അഡിക്ഷനാണ്.

അതിന് ശേഷമുള്ള ജീവിതം കുറച്ച് കഠിനായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചത് ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി. അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ വളരെ പ്രധാനമാണ്. ഋഷി അങ്ങനെ മാറിയപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഈസിയായി. ആറാം ക്ലാസ് മുതല്‍ ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ മിക്കപ്പോഴും അവന്‍ വീട്ടില്‍ തനിച്ചായിരിക്കും. പക്ഷേ അവന് പരാതിയൊന്നുമുണ്ടായിരുന്നില്ല.

മകന് സന്തോഷത്തോടെയുള്ള ജീവിതം ഒരുക്കി കൊടുത്തതിനൊപ്പം താനും സന്തോഷിച്ചിരുന്നു. കാരണം എനിക്കൊന്നിലും പരാതിയില്ലായിരുന്നു. പരാതികളൊക്കെ ഞാന്‍ തേച്ച് മായ്ച്ച് കളഞ്ഞിരിക്കുന്നു. ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നി. അറിയാത്ത ആള്‍ക്കാരും നമ്മളെ സ്‌നേഹിക്കുന്നു. അതിന് കാരണം എന്റെയുള്ളിലെ കലയാണ്. അതൊരുപാട് ആളുകളുമായി ബന്ധിപ്പിക്കുന്നൊരു പാലമാണ്. ഈ ഒരു ചിന്ത എന്നെ മുന്നോട്ട് പോവാന്‍ സഹായിച്ചു. ഓരോ കാലത്തും നമ്മുടെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.

എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനെക്കാള്‍ ഭീകരമായതോ ആയ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ എനിക്കുണ്ടായതൊന്നും ഒന്നുമല്ല. എനിക്കൊരു മോശം വിവാഹജീവിതം മാത്രമേ ഉണ്ടായുള്ളു. ഞാനതിനെ അതിജീവിച്ചതും അതില്‍ നിന്ന് ഒറ്റയ്ക്ക് പുറത്ത് കടന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ പാഠമാവും. എല്ലാത്തിനുമുള്ള മറുപടിയാണ് എന്റെയീ ജീവിതം. എന്നും രോഹിണി പറയുന്നു.

Rohini words about her married life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES