ആലാപന മികവിലൂടെയും അഭിനയത്തിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തെലുങ്ക് , കന്നട, ഹിന്ദി, ഭാഷകളിലായി രഞ്ജിനി ഇരുന്നൂറോളം സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. പാട്ടിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന രഞ്‌നി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുമുണ്ട്. എന്നാല്‍ താരം ഇപ്പോള്‍ അച്ഛൻ ബാബു ജോസിന് ജന്മദിനാശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. ലോകത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് അച്ഛനെന്നും അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ എന്താകുമായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും രഞ്ജിനി ഒരു കുറിപ്പിലൂടെ തുറന്ന് പറയുന്നു.
രഞ്ജിനി പങ്കുവച്ച കുറിപ്പ്
‘എന്റെ ജീവിതത്തിലെ പുരുഷൻ. യാത്രകളിലെ എന്റെ പങ്കാളി, എന്റെ ഊർജം. ഞാൻ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാൾ. എന്റെ മാർഗനിർദേശി, എന്റെ സമാധാനത്തിന്റെ പ്രതീകം, അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാൻ എന്തൊക്കെ മണ്ടത്തരം ചെയ്താലും അച്ഛനതെല്ലാം നിശബ്ദായി കണ്ടിരിക്കും. ഞാൻ വിചാരിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അച്ഛൻ തരുന്ന ആ അഞ്ചു മിനിട്ടു നേരത്തെ ഉപദേശം എനിക്കെല്ലാം മനസിലാക്കി തരും. അത് കണ്ട് ഞാൻ പലപ്പോഴും അമ്പരന്നിട്ടുണ്ട്. അച്ഛൻ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാനും അമ്മയും പൊട്ടിത്തെറിച്ചാലും വീട്ടിലെ സമാധാനമാണ് അച്ഛൻ.
ഇന്ന് എന്റെ അച്ഛന് ഏറ്റവും ശാന്തവും സമാധാനപരവുമായ ജന്മദിനം ഞാൻ ആശംസിക്കുകയാണ്. ഈ ലോക്ഡൗണിന്റെ കഴിയുമ്പോൾ ഇതിനു മുൻപു ചെയ്തിരുന്നതു പോലെ തന്നെ ഞങ്ങൾ ബാഗുകൾ പായ്ക്ക് ചെയ്തു വീണ്ടും യാത്രകൾക്കൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം നിങ്ങളില്ലാതെ എന്റെ ഒരു യാത്രയും പൂർണതയിലേക്കെത്തില്ല അച്ഛാ. ഞാൻ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കു വാക്കുകൾ കൊണ്ടു പറയാനാവില്ല. ഡാഡിക്ക് എല്ലാവിധ ശാന്തിയും സമാധാനവും ആശംസിക്കുന്നു. പൂർണാരോഗ്യത്തോടെയിരിക്കാൻ സാധിക്കട്ടെ. അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തരാൻ ഈ മകൾ ഇവിടെയുണ്ട്’.