പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. വിവാഹത്തിന് മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. എന്നാൽ ഇപ്പോൾ ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കി പൊടിതട്ടി എടുക്കുന്നതിന് ഇടെ കയ്യില്‍ കിട്ടിയെ പഴയ നോട്ട് ബുക്ക് കണ്ടപ്പോള്‍ പഴയ കാലത്തേക്ക് ഒരിക്കല്‍ കൂടി തിരികെ മടങ്ങിയിരിക്കുകയാണ് സുപ്രിയ.
മനോഹരമായ ഒരു കുറിപ്പ് സുപ്രിയ ബിബിസിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പങ്കുവെച്ചിരിക്കുന്നത്. ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ല്‍ നിന്നുള്ള എന്റെ പഴയ നോട്ട് ബുക്ക് കൈയില്‍ പെട്ടു. അതില്ലാതെ ഞാന്‍ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്‌ബോഴും ഒരു ചെറിയ നോട്ട്ബുക്കും പെന്നും ഞാന്‍ കൈയില്‍ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് വളരെയധികം മനസിലാക്കാന്‍ സാധിക്കും.
2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും കുറച്ച് കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം വിവാഹിതര്‍ ആവുന്നത്. പുസ്തകങ്ങളായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനെയും ഒന്നിപ്പിച്ചത്. വിവാഹത്തോടെ ജേര്‍ണലിസം എന്ന തന്റെ കരിയര്‍ ഉപേക്ഷിച്ചെങ്കിലും സിനിമ നിര്‍മാണ മേഖലയില്‍ സജീവമാണ് ഇപ്പോൾ ഈ താരപത്നി.