വാഴയിലയിലെ പൊതിച്ചോറ്, ഷാപ്പിലെ കറികള്‍ ഒപ്പം രുചിയൂറും നാടന്‍ വിഭവങ്ങളും; പൊന്നമ്മ ബാബുവിന്റെ കൈപുണ്യം ഇനി നിങ്ങളുടെ വീട്ടിലെത്തും

Malayalilife
വാഴയിലയിലെ പൊതിച്ചോറ്, ഷാപ്പിലെ കറികള്‍ ഒപ്പം രുചിയൂറും നാടന്‍ വിഭവങ്ങളും; പൊന്നമ്മ ബാബുവിന്റെ കൈപുണ്യം ഇനി നിങ്ങളുടെ വീട്ടിലെത്തും

ലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും ഇപ്പോള്‍ പൊന്നമ്മ പ്രേക്ഷകര്‍ക്ക് സ്വാദ് വിളമ്പുന്നു. ഇപ്പോഴിതാ പൊന്നമ്മയുടെ രുചിയൂറും നാടന്‍ വിഭവങ്ങള്‍ നാളെ മുതല്‍ മലയാളി പ്രേക്ഷകരുടെ തീന്‍ മേശയിലേക്ക് നേരിട്ട് എത്തുകയാണ്. പൊന്നമ്മാസ് കലവറ എന്ന ഭക്ഷണസ്ഥാപനത്തിലൂടെയാണ് പൊന്നമ്മയുടെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഫാസ്റ്റ് ഫുഡൊന്നുമില്ല തനി നാടന്‍ ഭക്ഷണമാണ് പൊന്നമ്മാസ് കലവറ ഒരുക്കുന്നത്.

വാഴയിലെ പൊതിച്ചോറ്, ചട്ടിയില്‍ തയ്യാറാക്കുന്ന കറികള്‍, ഷാപ്പുകളിലെ നാടന്‍ കറികള്‍ തുടങ്ങി പഴയകാലത്തെ ഒരു തിരിച്ചുപോക്കു കൂടിയാണ് പൊന്നമ്മാസ് കലവറയെന്ന് പൊന്നമ്മ ബാബു സിനിലൈഫിനോട് പറഞ്ഞു. പഴയ കാലത്തെ ഭക്ഷണം അതേ തനിമയിലാണ് പൊന്നമ്മാസ് കലവറയില്‍ ഒരുങ്ങുന്നത്. ബീഫ്, ചിക്കന്‍ വിഭവങ്ങള്‍, വെജിറ്റേറിയന്‍, നോണ്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഇവിടെയുണ്ട്. ഇതിനൊപ്പം തന്നെ കോംബോയും ലഭ്യമാണ്. ചിക്കന്‍, ബീഫ്, ഓംലെറ്റ് തുടങ്ങിയവ അടങ്ങിയതാണ് കോംബോ പൊതിച്ചോറ്. അപ്പം, കപ്പബിരിയാണിയും ഇവിടെ റെഡിയാണ്. ഇരുന്ന് കഴിക്കാന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടില്ല.

ഓണ്‍ലൈനായിട്ടാണ് ഭക്ഷണവിതരണം നടത്തുക. ഇഷ്ടപെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഓണ്‍ലൈനിലൂടെ നിങ്ങളുടെ വീട്ടിലെത്തും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണശൃഘലയിലും ഉടന്‍ തന്നെ പൊന്നമ്മാസ് കലവറയുടെ ഭക്ഷണം ലഭിക്കും. പാലാരിവട്ടത്തെ ഹോളിഡേ ഹോട്ടലിന് എതിര്‍വശത്താണ് പൊന്നമ്മാസ് കലവറ നാളെ രാവിലെ 11 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങാനിരുന്നതെങ്കിലും ലോക്ഡൗണ്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ എറണാകുളം ഗ്രീന്‍ സോണിലായതോടെയാണ് പൊന്നമ്മാസ് കലവറ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ലോക്ഡൗണില്‍ വീടിനുള്ളില്‍ കുടുങ്ങിപോയവര്‍ക്ക് ഇനി വിരല്‍തുമ്പില്‍ നാടന്‍ ഭക്ഷണമെത്തും. പൊന്നമ്മയുടെ മേല്‍നോട്ടത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആഴ്ച്ചയിലൊരിക്കല്‍ പൊന്നമ്മയുടെ സ്‌പെഷ്യല്‍ വിഭവവും ഇവിടെ നിന്നും ലഭിക്കും. അതിന്റെ വിവരങ്ങള്‍ പൊന്നമ്മാസ് കലവറയുടെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യും. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്ത് വാങ്ങാം.

മലയാളത്തില്‍ ദിലീപ്, മോഹന്‍ലാല്‍, സിദ്ധിക്ക് തുടങ്ങി പല നടന്‍മാര്‍ക്കും ഹോട്ടല്‍ ബിസിനസുണ്ട്. മലയാളികള്‍ ഇവയൊക്കെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരുടെ വഴിയേ ആണ് മലയാള സിനിമയിലെ പ്രമുഖ നടിയായ പൊന്നമ്മയും എത്തിയിരിക്കുന്നത്. പൊന്നമ്മയുടെ കൈപുണ്യമറിഞ്ഞിട്ടുള്ള മോഹന്‍ലാല്‍, ജയസൂര്യ, ബാബുരാജ്, സലീം കുമാര്‍, അതിഥി രവി, അനുശ്രീ, ഷംന കാസിം തുടങ്ങി പ്രശസ്തരും പൊന്നമ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൊന്നമ്മ ചേച്ചിയുടെ പുതിയ സംരഭത്തിന് ആശംസമാത്രമല്ല ആദ്യത്തെ ഓര്‍ഡറുമായി വരുമെന്നും ജയസൂര്യ പറഞ്ഞു.

 

Read more topics: # Ponnamma babu cooking
Ponnamma babu cooking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES