സിനിമ ലോകത്തെ നായികാ സങ്കല്പത്തെ ആകെ പൊളിച്ചെഴുതിയ താരമാണ് നിത്യ മേനോൻ. സിനിമയില്‍ തടിച്ചുരുണ്ട രൂപത്തിന് വേഷം ലഭിക്കില്ല എന്നതിനെ തുടർന്ന് തടി കുറച്ച് രൂപമില്ലാത്ത രൂപത്തിലേക്ക് മാറുന്ന നായികമാർക്ക് ഒരു പാഠം കൂടിയാണ് നിത്യ. മറ്റുള്ളവരുടെ സംതൃപ്തിക്കായി അവസരങ്ങള്‍ക്ക് വേണ്ടിയോ ഒരു തരത്തിലുള്ള രൂപമാറ്റവും നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ താരം താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും തടി കൂടിയതിന്റെ പേരില്‍ നേരിട്ട് എന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്. അതില്‍ സംശയമില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്, നിങ്ങളെക്കാള്‍ തടി കുറവുള്ളവരാണ് വിമര്‍ശിക്കുന്നത്. കൂടുതലുള്ളവര്‍ മിണ്ടില്ല.
തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്, നിങ്ങളെക്കാള്‍ തടി കുറവുള്ളവരാണ് വിമര്‍ശിക്കുന്നത്. കൂടുതലുള്ളവര്‍ മിണ്ടില്ല.
എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവര്‍ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കേണ്ടതില്ലില്ലോ. മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതില്‍ നിന്നും ഞാന്‍ മറികടക്കും. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും. തടിയല്ല വിഷയം- നിത്യ മേനോന്‍ പറഞ്ഞു.
സെവന്‍ ഓ ക്ലോക്ക് എന്ന കന്നട സിനിമയിലൂടെ 2006 ലാണ് നിത്യ സിനിമാ ലോകത്തെത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലും കൈ നിറയെ സിനിമകള്‍. വളരെ പെട്ടന്ന് തന്നെ നിത്യ സൗത്ത് ഇന്ത്യയിലെ ഭാഗ്യ നായികയായി മാറി. അപ്പോഴൊന്നും തടി പ്രശ്‌നമേ അല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.