Latest News

സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം; പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല;ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം; വെളിപ്പെടുത്തലുമായി നിത്യ മേനോൻ

Malayalilife
സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം; പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല;ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം;  വെളിപ്പെടുത്തലുമായി  നിത്യ മേനോൻ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍.  തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു.  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.  സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി  എത്തുന്ന നിത്യാ മേനോന്‍  സിനിമയില്‍ എത്തി  ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ  സജീവമാണ് താരം. എന്നാൽ അടുത്തിടെ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. 

സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളു. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല.അഭിനയത്തെക്കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മില്‍ പോകാനുമൊന്നും പറ്റില്ല.കഥാപാത്രത്തിനായി തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഒരു ഷോട്ടില്‍ ഇങ്ങനെ അഭിനയിക്കണമെന്ന് മുന്‍കൂട്ടീ തീരുമാനിക്കാന്‍ കഴിയാറില്ല.

ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകള്‍ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടമാണെനിക്ക്. 

ബാലതാരമായാണ്  ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലായിരുന്നു നിത്യ ആദ്യമായി അഭിനയിച്ചത്. പിന്നാലെ മോഹന്‍ലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേഷമിടും ചെയ്‌തു. തുടർന്ന് തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയിരുന്നു താരം  അടുത്തിടെയാണ്  ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷന്‍ മംഗള്‍ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. അതേ സമയം നിത്യയുടെ അവസാനത്തെ മലയാള ചിത്രം കോളാമ്പിയായിരുന്നു.

Nithya Menon react about the negative comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക