മെഗാസ്റ്റാര്‍ മമ്മൂക്കയ്ക്കും മകന്‍ ദുല്‍ഖറിനുമുളള വാഹനക്കമ്പത്തെക്കുറിച്ച് ആരാധകര്‍ക്ക് നന്നായി അറിയാം. പലപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ആരാധകരുടെ ഇഷ്ട ജോഡികളാണ അമാലും ദുല്‍ഖറും. ഇന്റീരിയര്‍ ഡീസൈനറാണ് അമാല്‍. ഇപ്പോള്‍ അമാല്‍ ഡിസൈന്‍ ചെയ്ത എറണാകുളത്തെ മമ്മൂക്കയുടെ പുതിയ ആഢംബര ബംഗ്ലാവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താരങ്ങളുടെ വാഹനങ്ങളും വസ്ത്രങ്ങളും വീടുകളുമെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകാറുണ്ട്. പ്രത്യേകിച്ചും പല താരങ്ങള്‍ക്കും വാഹനങ്ങളോടുളള ഭ്രമം ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. പല താരങ്ങളുടെയും വാച്ചുകളും കൂളിങ് ഗ്ലാസുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ പ്രശ്തമാണ് നടന്‍ മമ്മൂക്കയ്ക്ക് വാഹനങ്ങളോടുളള കമ്പം. പുതുതായി ഇറങ്ങുന്നതും പഴയ മോഡല്‍ വാഹനങ്ങളോടുമെല്ലാം മമ്മൂക്കയ്ക്ക് വലിയ കമ്പമാണ്. അങ്ങനെ തന്നെയാണ് മകന്‍ ദുല്‍ഖറും. മമ്മൂക്കയ്ക്ക് പുതിയ വാഹനങ്ങളോടും ഗാഡ്ജറ്റുകളോടും ഉളള ഭ്രമം മകനുമുണ്ട്. മമ്മൂക്കയ്ക്ക് കാറിനോടാണെങ്കില്‍ ദുല്‍ഖറിന് ബൈക്കുകളോടും ഇഷ്ടമുണ്ട്. തങ്ങളുടെ വാഹനങ്ങളുടെ ചിത്രങ്ങളൊക്കെ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. സൂപ്പര്‍ താരങ്ങളുടെ ആഡംബര വീടുകളുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പുത്തന്‍ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ബംഗ്ലാവ് മോഡലില്‍ പണിതിരിക്കുന്ന വീടിന്റെ ആകാശ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് . എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും താമസിക്കുന്നത്. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തില്‍ കാണുവാന്‍ സാധിക്കും. ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ തന്നെയാണ് മമ്മൂക്കയുടെ വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിന്റെ പുതിയ വീടിന് ഇന്റീരിയര്‍ ഡിസൈനിങ് നടത്തിയതും അമാല്‍ തന്നെയായിരുന്നു.
എറണാകുളത്ത് തന്നെ മമ്മൂട്ടിക്ക് വേറെയും വീടുകളുണ്ട്. മമ്മൂക്കയ്ക്ക് ആഡംബര കാറുകളോട് ഉള്ള ഭ്രമം മലയാളികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. അദ്ദേഹത്തിന്റെ പുതിയ വീട്ടിലേക്ക് ഇപ്പോള്‍ ആഡംബരകാറുകള്‍ എല്ലാം മാറ്റിയിരിക്കുകയാണ്ജാഗ്വര്‍, ഔഡി, ബെന്‍സ്, ലാന്‍ഡ് ക്രൂയിസര്‍ , മിനി കൂപ്പര്‍, ബിഎംഡബ്ല്യു തുടങ്ങി ഒട്ടുമിക്ക ആഡംബര കാറുകളുടെ ശേഖരവും മമ്മൂക്കയ്ക്ക് ഉണ്ട്.വണ്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കല്‍ ചന്ദ്രന്‍ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.പൂര്‍ണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണിത്.