കപ്പ ചുട്ടതിനും ചക്കക്കുരു ഷെയിക്കിനും പിന്നാലെ നവ്യയുടെ പുതിയ പരീക്ഷണം; ചക്കപ്പൊരി സൂപ്പറെന്ന് ആരാധകര്‍

Malayalilife
topbanner
കപ്പ ചുട്ടതിനും ചക്കക്കുരു ഷെയിക്കിനും പിന്നാലെ നവ്യയുടെ പുതിയ പരീക്ഷണം; ചക്കപ്പൊരി സൂപ്പറെന്ന് ആരാധകര്‍

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബവുമൊത്ത് വീട്ടില്‍ തന്നെയാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുന്ന ഇവര്‍ക്ക് കുടുംബവുമൊത്ത് ചിലവഴിക്കാന്‍ കിട്ടിയ അവസരം കൂടെയാണ് ഇത്. അതുകൊണ്ട് തന്നെ ലോക്ഡൗണ്‍ കാലത്തെ കുടംബവുമൊത്തുള്ള നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. സമയം പോകുന്നതിനായുള്ള ഗെയിമുകളും വര്‍ക്കൗട്ട് വീഡിയോകളുമായും എത്തുന്നവരുമുണ്ട്. ചിലര്‍ പാചക മേഖലയില്‍ പരീക്ഷണവും നടത്തുന്നുണ്ട്. ഇപ്പോഴിതാ വീട്ടില്‍ പാചകപരീക്ഷണങ്ങളുമായി തിരക്കിലാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചതാണ് ശ്രദ്ധേയമാകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അവില്‍ നനയ്ക്കുന്നതിന്റെ വീഡിയോ നവ്യ പങ്കുവച്ചത്. റെസിപി ചോദിച്ച ആരാധികയ്ക്കായി അത് പങ്കുവയ്ക്കുകയും ചെയ്തു താരം. ചെറുചൂടു പാലില്‍, പഞ്ചസാരയോ ശര്‍ക്കരയോ ഒപ്പം തേങ്ങയും ഏലയ്ക്കയും ചേര്‍ത്താണ് താനിത് തയ്യാറാക്കിയതെന്നാണ് നവ്യ റെസിപി പങ്കുവച്ചുകൊണ്ട് പറഞ്ഞത്. കൂടാതെ കപ്പചുട്ടു കഴിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. മാത്രമല്ല ചക്കക്കുരുകൊണ്ട് താരം ഷെയിക്കും ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ചക്കകൊണ്ട് തന്നെ ഒരു വിഭവവം ഉണ്ടാക്കി എത്തിയിരിക്കുകയാണ് താരം. ഇത്തവണത്തെ താരത്തിന്റെ വിഭവത്തിന് പ്രത്യേകതയുണ്ട്. വേറൊന്നുമല്ല ഇത്തവണ ചക്കപ്പൊരിയുണ്ടാക്കിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ തവണയും താരം തന്നെ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നതെങ്കില്‍ ഇത്തവണ അമ്മയുണ്ടാക്കിയ വിഭവത്തിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നതെന്നതാണ് വ്യത്യാസം. ഇന്‍സ്റ്റഗ്രാമില്‍ ചക്കപ്പൊരിയുടെ ഫോട്ടോയൊടൊപ്പം ''വീട്ടില്‍ ഒരുപാട് ചക്കയുണ്ടെങ്കില്‍ ഇത്തരത്തില്‍ അമ്മ പലപല പരീക്ഷണങ്ങളും നടത്തും എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ചക്കയില്‍ ഉണ്ടാക്കുന്ന ഈ ചക്കപൊരി ഏറെ ഇഷ്ടപ്പെടും, നമ്മുടെ പഴംപൊരി പോലെയൊന്നാണിത്''. എന്നും നവ്യ കുറിക്കുകയുണ്ടായി. എന്നാല്‍ തന്നെയും ചക്കപഴം ചുമ്മ കഴിക്കുന്നതാണ് തനിക്കിഷ്ടമെന്നും നവ്യ കുറിപ്പില്‍ ചേര്‍ക്കുകയുണ്ടായി. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. വരുമ്പോള്‍ കൊണ്ടുവരണേയെന്നും, ഇത് വേണമെന്നുമെല്ലാമാണ് കമന്റുകള്‍ എത്തുന്നത്.

 

Navya nair new cooking experiment Navya nair new cooking experiment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES