രാപ്പാടി പക്ഷിക്കൂട്ടം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അമല അക്കിനേനി. നാഗാര്‍ജുനയുമായുള്ള വിവത്തോടെ അഭിനയ ജീവിതത്തിൽ ഇടവേള എടുത്തിരുന്നു എങ്കിലും ഇപ്പോൾ മഞ്ജുവാര്യര്‍ക്കൊപ്പം സൈറ ബാനു എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് സജീവമാകുകയാണ്. എന്നാൽ ഇപ്പോൾ താരം നാഗാര്‍ജുനെയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.
നാഗാര്‍ജുന ഒരു മികച്ച നടന്‍ മാത്രമല്ല വീട്ടില്‍ നാഗാര്‍ജുന നല്ലൊരു കുക്കാണ്. കുടുംബത്തില്‍ അദ്ദേഹത്തെ പോലെ നല്ലൊരു പാചകകാരന്‍ ഉളളപ്പോള്‍ പിന്നെ എന്തിനാണ് അത് ചെയ്യുന്നതിന് വേറെ ഒരാളെ നിയോഗിക്കേണ്ടത്,എന്നായിരുന്നു അമല ഹാസ്യരൂപേണ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ വളരെ ഭാഗ്യമുളളവരാണ് അക്കിനേനി കുടുംബം എന്നും അമല പറയുന്നു.
മരുമകൾ സാമന്തയെ കുറിച്ചും അമല വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്. കുടുംബത്തിന് വേണ്ടി സമന്ത പാചകം ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നുളള മറുപടിയാണ് അമലയിൽ നിന്നും വന്നിരിക്കുന്നത്. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സാമന്ത സിനിമയിൽ സജീവമായിരിക്കുകയാണ്. ഇരുവരും വിവാഹ ശേഷം ഒന്നിച്ചഭിനയിച്ച ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയതും. എന്നാൽ എല്ലാ സിനിമ തിരക്കുകൾക്ക് ഇടയിലും സോഷ്യല്‍ മീഡിയയിൽ സജീവമാകാറുണ്ട് സാമന്ത.