മലയാളത്തിന്റെ പ്രിയ നടനാണ് മോഹൻലാൽ. ലോക്ക് ഡൗൺ കാലത്തും സഹപ്രവത്തകരെ എല്ലാം വിളിച്ച് താരം ക്ഷേമം അന്വേഷിക്കകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. എന്നാൽ ഇപ്പോൾ ദേവാസുരം സിനിമയിലെ വാര്യരുടെ വേഷത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹൻലാല്‍ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ഇന്നസെന്റ്
ഒരു ദിവസം മോഹന്‍ലാല്‍ മുറിയില്‍ വന്ന് മുഖവുരയൊന്നുമില്ലാതെ എന്നോടു പറഞ്ഞു. ശശി സാര്‍ എന്നെവച്ച് ഒരു സിനിമ ചെയ്യുന്നു. ദേവാസുരം എന്നാണ് പേര്. രഞ്ജിത്താണ് തിരക്കഥാകൃത്ത് അതിലൊരു വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്‍താല്‍ നന്നായിരിക്കും.
തിരക്കഥ വായിച്ചശേഷം ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. ദേവാസുരത്തിന്റെ സ്‍ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ വാര്യരുടെ വേഷം ചെയ്യുന്നു നീലകണ്ഠാ.മോഹന്‍ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ഇങ്ങനെയുള്ള വാര്യരെയാണ് എനിക്ക് ഇഷ്ടം.
ദേവാസുരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാളുകളില്‍ വര്‍ക്കൊക്കെ കഴിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ ഹോട്ടലിലെത്തുമ്പോള്‍ മോഹന്‍ലാല്‍ പറയും. ‘ഇന്ന് രാത്രി നമ്മള്‍ നീലകണ്ഠനും വാര്യരുമായി ജീവിക്കും’ ഞാനത് അനുസരിക്കും. കെട്ടിലും മട്ടിലും സംസാരത്തിലുമെല്ലാം. രസകരമായിരുന്നു ആ നാളുകള്‍….