Latest News

അഞ്ചാം പാതിരയില്‍ ആരും ശ്രദ്ധിക്കാനിടയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് മിഥുന്‍ മാനുവല്‍ ബ്രില്ല്യന്‍സ്; സംവിധായകന്റെ കുറിപ്പ് വൈറൽ

Malayalilife
അഞ്ചാം പാതിരയില്‍ ആരും ശ്രദ്ധിക്കാനിടയില്ലാത്ത കാര്യങ്ങൾ പറഞ്ഞ്  മിഥുന്‍ മാനുവല്‍ ബ്രില്ല്യന്‍സ്; സംവിധായകന്റെ കുറിപ്പ് വൈറൽ

മിഥുന്‍ മാനുവല്‍ ചിത്രം അഞ്ചാം പാതിര പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്.  കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് മിനിസ്‌ക്രീനിലെത്തിയതിനു ശേഷവും ചിത്രം വിധേയമാവുകയാണ്. അതേ സമയം  മഹേഷ് കടമ്മനിട്ട എന്ന പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളുടെ പ്രായത്തെപ്പറ്റിയും അവരുടെ യൂണിഫോമിലെ കൃത്യതയെയും ചൂണ്ടിക്കാട്ടി കൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

മഹേഷിന്റെ കുറിപ്പ്..

സ്‌പോയിലര്‍ അലേര്‍ട്ട് - ഈ ചിത്രം ഇപ്പോള്‍ കാണാത്തവര്‍ ചുരുക്കം ആയിരിക്കും, എങ്കിലും എന്റെ കടമ ആയതുകൊണ്ട് ജാഗ്രത. പടം ഇനിയും കാണാത്തവര്‍ കണ്ടതിനു ശേഷം വായിക്കുക.

മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകനില്‍ നിന്നും ഇങ്ങനെ ഒരു ക്രൈം ത്രില്ലര്‍ വളരെ അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തിന്റെ ബ്രില്ല്യന്‍സുകള്‍ അന്വേഷിച്ചു ഞാന്‍ എത്തിയത് വീണ്ടും എന്റെ ഇഷ്ട മേഖല ആയ ചില പൊലീസ് കഥാപാത്രങ്ങളിലേക്കാണ്.

ഇവിടെ വളരെ റിയലിസ്റ്റിക് ആയാണ് കഥാപാത്രങ്ങളുടെ ഡെസിഗ്‌നേഷന്‍/ പ്രായം ചെയ്തിരിക്കുന്നത്.

*ചിത്രത്തില്‍ ഡിസിപി ആയി വരുന്ന ഉണ്ണിമായ പ്രസാദ് ഒരു 35 വയസ്സ് തോന്നിക്കുന്നു, വളരെ കറക്റ്റ് ആണ് പ്രായം. ഐപിഎസ് കിട്ടിയാല്‍ ആദ്യം ASP, SP, DCP ആകാന്‍ സാധ്യത ഉണ്ട്, ഒരു 22-25 വയസ്സിനുള്ളില്‍ സര്‍വീസില്‍ കയറിയാല്‍.

*എസിപി ആയ ജിനു ജോസഫ് ഒരു 45-50 വയസ്സ് തോന്നിക്കുന്നു, ഇതും വളരെ റിയലിസ്റ്റിക് ആണ്. ആദ്യം എസ്‌ഐ ആയി സര്‍വീസില്‍ കയറി CI, DYSP, ACP യില്‍ എത്തിയിരിക്കുന്നു. എസ്‌ഐ ആയി കയറുമ്ബോള്‍ പ്രായം ഒരു 30 തോന്നിക്കുന്നു. 20 കൂടുതല്‍ വര്‍ഷം സര്‍വീസില്‍ എസിപി ആകാന്‍ സാധ്യത ഉണ്ട്.

*കമ്മിഷനര്‍ ആയി വരുന്ന ആള്‍ ഡിഐജി, ഐജി റാങ്ക് ഉള്ള ഉദ്യോഗസ്ഥനാണ്, പ്രായം ഒരു അന്‍പതില്‍ കൂടുതല്‍ തോന്നിക്കുന്നുമുണ്ട് . സര്‍വീസില്‍ 22-25 വയസില്‍ കയറിയാല്‍ ASP, SP, Senior SP, DIG ആകാന്‍ സാധ്യത ഉണ്ട് ഒരു 25-30 വര്‍ഷം സര്‍വീസില്‍.

*പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി-യുടെ പ്രായവും കറക്റ്റ് ആണ് 30-35.

*ഡോ. ബെഞ്ചമിന്‍ ചെറുപ്പത്തില്‍ കാണിക്കുന്നത് ഒരു 17-18 വയസുള്ള പയ്യനായിട്ടാണ്. പിന്നീട് കാണുന്നത് 40-45 വയസ്സുകാരനായും. ഈ ടൈം ഗ്യാപ്പ് വളരെ കണ്‍വിന്‍സിങ് ആണ്.

ഇത്രയൊക്കെ കൃത്യമായി വയസ്സ്, ഇവിടെ ചെയ്യണമെങ്കില്‍ വളരെ നല്ല രീതിയില്‍ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്. പല ചിത്രങ്ങളിലും ഈ പ്രായം യൂണിഫോം ഡെസിഗ്‌നേഷന്‍ അത്ര കണ്‍വിന്‍സിങ് ആയിട്ട് തോന്നാറില്ല. ഇതിനു Midhun ഒരു കയ്യടി അര്‍ഹിക്കുന്നു. ഇത്രയൊക്കെ ബ്രില്ല്യന്‍സ് കണ്ടുപിടിച്ചപ്പോഴും ചില പാളിച്ചകള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

*കൊല്ലപ്പെടുന്ന സിഐയുടെ പ്രായം 50ല്‍ കൂടുതല്‍ തോന്നിക്കുന്നുണ്ട് , അതും വിശ്വസനീയമാണ്. ഹെഡ് കോണ്‍സ്റ്റബിള്‍ ആയിട കയറി പിന്നീട് ഹെഡ് കോണ്‍സ്റ്റബി, ASI, SI.. but chances of becoming CI is doubtful. (One possibility is that he wrote SI test after getting into service.)

* how did the victims have Zolpidem Drug in their body. Injection/ inhalation not clear

*മറ്റൊരു സന്ദര്‍ഭം , സൈക്കോ സൈമണിന്റെ എഫ്‌ഐആര്‍ കോപ്പി കാണിക്കുന്നുണ്ട്, അതില്‍ പ്രാഥമിക അന്വേഷണം നടത്തിയത് ഒരു സിഐ ആണെന്നും പറയുന്നു, പക്ഷേ സീന്‍സ് കാണിക്കുമ്ബോള്‍ അന്വേഷണം നടത്തുന്നത് എസ്‌ഐ ആണ്. പിന്നീട് അറസ്റ്റ് ചെയ്യുമ്ബോള്‍ എസ്‌ഐയും ഡിവൈഎസ്പിയും ആണ് പുറത്തേക്കു പ്രതിയെ കൊണ്ടുവരുന്നത്, സിഐയെ കാണിക്കുന്നില്ല.

*Age of Rebecca didn't seem convincing. Maybe we have a perception about Nikhila Vimal's age.

ഇതൊക്കെ വളരെ minimal errors ആയിട്ട് കാണാന്‍ ആണ് എനിക്ക് ആഗ്രഹം കാരണം ഇങ്ങനെ ഒരു investigation thriller ഒരുക്കാന്‍ വളരെ നല്ല രീതിയില്‍ പരിശ്രമിച്ചിട്ടുണ്ട് സംവിധായകന്‍ . അതിനു മുന്‍പില്‍ ഇതൊക്കെ നിസ്സാരം.

Dear Midhun Manuel you have made me your fan and I will be eagerly waiting for your next flick.

N.B: I have edited the above post after some clarification. I thank the people who cleared my doubts. Hope the director will give his feedback on this post.

Read more topics: # Midhun manuel post viral
Midhun manuel post viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES