നിരവധി ചർച്ചകളാണ് ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്ന ജയസൂര്യ നായകനായ പുതിയ ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിനെതിരെ നടക്കുന്നത്. ഈ റിലീസ് ചിത്രത്തിനെതിരെ വിലക്കുമായി നിർമ്മാതാക്കളുടെ സംഘടനയും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഘടനയ്ക്ക് എതിരെ റുപടിയുമായി സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്.
തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തീയറ്റര്‍ ഉടമകളും തീരുമാനിക്കട്ടെ ഏതു സിനിമ എപ്പോള്‍ കാണണമെന്ന അവകാശം കാഴ്ച്ചക്കാരനുമുണ്ട് എന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെല്ലിശ്ശേരി പറഞ്ഞു.'തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്,' ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.