മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെത്. അച്ഛനും നാല് പെണ്‍ മക്കളും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാം. താരത്തിന്റെ മക്കളില്‍ മൂത്ത മകള്‍ അഹാനയും ഇളയ മകള്‍ ഹന്‍സികയും അഭിനയത്തില്‍ തങ്ങള്‍ക്കുള്ള കഴിവ് തെളിയിച്ചതാണ്. അഹാന ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ്. കൃഷ്ണ കുമാറിന്റെ മറ്റൊരു മകളായ ഇഷാനിയും ഇപ്പോള്‍ അഭിനയ മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ ഒരുങ്ങുകയാണ്.
ലോക്ക് ഡൗൺ കാലമായതിനാൽ ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ മക്കൾ എല്ലാം അഭിനയം, ഡാൻസ് പാട്ട്, മിമിക്രി എന്നിങ്ങനെ സകല മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൃഷ്ണ കുമാറിന്റേയും മക്കളുടേയും രസകരമായ ടിക്ക് ടോക്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.
നിരവധി രസകരമായ വീഡിയോയുമായി ടിക് ടോക്കിൽ സജീവമാണ് ദിയയും, ഇഷാനിയും ഹൻസികയും. എന്നാൽ ഇപ്പോൾ മക്കൾക്കൊപ്പം കൃഷ്ണ കുമാറും ടിക് ടോക്കിൽ സജീവമാകാറുണ്ട്. ഇപ്പോഴിതാ ഇവർ വീണ്ടും ഹരിഹർ നഗർ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം സിദ്ദിഖ്- ലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ എവർഗ്രീൻ ഹിറ്റ് ചിത്രം കൂടിയാണ്. ഈ താര സഹോദരിമാർ എത്തിയിരിക്കുന്നത് ചിത്രത്തിലെ ഗോവിന്ദൻകുട്ടിയും, അപ്പുക്കുട്ടനും, തോമസ് കുട്ടിയും മഹാദേവനും നമ്മെ ചിരിപ്പിച്ച ഒരു രംഗവുമായിട്ടാണ്.
അച്ഛൻ കൃഷ്ണ കുമാർ ഉൾപ്പെടുന്ന മൂവർ സംഘത്തിൽ അഹാന മിസ്സിങ്ങാണ്. അതേ സമയം അഹാനയെ ചോദിച്ച് പ്രേക്ഷകരും എത്തിയിരിക്കുകയാണ്. മക്കളോടൊപ്പം കൃഷ്ണ കുമാറും വീഡിയോയിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത് ഈ അടുത്ത കാലത്തായിരുന്നു. ദിയയ്ക്കൊപ്പമുളള കൃഷ്ണ കുമാറിന്റെ ടിക് ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അച്ഛനും മകളും വീണ്ടും ക്രിയേറ്റ് ചെയ്തിരുന്നത് താരം അഭിനയിച്ച ചിത്രമായ ചതിക്കാത്ത ചന്തുവിലെ ജയസൂര്യയ്ക്കൊപ്പമുളള ഒരു രംഗമായിരുന്നു. ദിയയായിരുന്നു ജയസൂര്യയായി എത്തിയിരുന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഈ താരപുത്രിമാരുടെ ഡാൻസ് വീഡിയോ തരംഗമായി മാറിയിരുന്നു. വീട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കുമായി ഞങ്ങളുടെ വക ഒരു എൻർടെയിൻമെന്റ് എന്ന് കുറിച്ചു കൊണ്ടായിരുന്നു മക്കളുടെ ഡാൻസ് വീഡിയോ കൃഷ്ണകുമാർ പങ്കുവച്ചത്.