Latest News

വർഷങ്ങൾക്ക് ശേഷം ജ്യോതിര്‍മയിയെ കണ്ടതും ഞെട്ടലോടെ ആരാധകർ; താരത്തിന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

Malayalilife
വർഷങ്ങൾക്ക് ശേഷം ജ്യോതിര്‍മയിയെ കണ്ടതും ഞെട്ടലോടെ ആരാധകർ; താരത്തിന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന മീശമാധവനിലെ സൂപ്പര്‍ഹിറ്റ് പാട്ടിന് ചുവടുവച്ചതോടെയാണ് ജ്യോതിര്‍മയി എന്ന കോട്ടയംകാരിയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. പിന്നെ ഒരുപിടി നല്ല വേഷങ്ങളില്‍ ജ്യോതിര്‍മയി മലയാള സിനിമയില്‍ തിളങ്ങി. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ ചേരുന്ന നടി എന്നതാണ് ജ്യോതിര്‍മയിയുടെ പ്രത്യേകത. 2004ലായിരുന്നു ജ്യോതിര്‍മയിയുടെ വിവാഹം പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം നിഷാന്ത് കുമാറുമായി നടന്നത്. വിവാഹത്തിന് ശേഷമാണ് ജ്യോതിര്‍മയി സിനിമയില്‍ സജീവമായത്. എന്നാല്‍ 2011ല്‍ ഇവര്‍ പിരിഞ്ഞു. വേര്‍പിരിയലിന് ശേഷവും സിനിമകളില്‍ ജ്യോതിര്‍മയി തിളങ്ങി. പിന്നീട് മലയാളികള്‍ ഒരു സുപ്രഭാതത്തില്‍ അറിയുന്നത് പ്രശസ്ത സംവിധായകന്‍ അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹം ചെയ്തു എന്ന വാര്‍ത്തയാണ്.

പ്രണയവിവാഹമാണ് തങ്ങളുടേത് എന്നും ജ്യോതിര്‍മയി തുറന്നു പറഞ്ഞിരുന്നു. മഹാരാജാസിലെ പഠനകാലം മുതല്‍ തന്നെ അമലും ജ്യോതിര്‍മയിയും പരിചയത്തിലായിരുന്നു. പിന്നീട് തന്റെ ജീവിതത്തില്‍ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി അടുത്തതെന്ന് ജ്യോതിര്‍മയി ഓര്‍ക്കുന്നു. വിവാഹമോചനത്തിനുശേഷം മനസ്സ് വല്ലാതെ തകര്ന്നു. ഡിവോഴ്‌സി ഒരു സ്ത്രീയാകുമ്പോള് പല രീതിയിലാവും പ്രതികരിക്കുക. ഇവിടെ താങ്ങായത് അമലാണ്. സൗഹദത്തിനും മേലെയാണ് ആ ബന്ധമെന്ന് തോന്നിയതോടെയാണ് ഒരുമിച്ചൊരു ജീവിതം നയിച്ചൂടെ എന്ന തോന്നല്‍ രണ്ടാള്‍ക്കുമുണ്ടായത്. തുടര്‍ന്നാണ് വീട്ടുകാരുടെ സമ്മതതോടെ ഇവര്‍ വിവാഹിതരായത്. എന്നാല്‍ ഈ വിവാഹത്തോടെ ജ്യോതിര്‍മയിയെ പ്രേക്ഷകര്‍ അധികം കണ്ടിരുന്നില്ലെന്നതാണ് സത്യം. ഒരിടയ്ക്ക് അമല്‍ വളരെയധികം സോഷ്യലൈസ് ചെയ്യുന്ന കൂട്ടത്തിലല്ലെന്നും റിസര്‍വ്വ്ഡ് ടൈപ്പാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കാരണമാകാം സോഷ്യല്‍മീഡിയകളിലും ജ്യോതിര്‍മയിക്ക് അക്കൗണ്ടില്ലായിരുന്നു. എന്നാലിപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് അമല്‍ നീരദ് ജ്യോതിര്‍മയിയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കയാണ്.

'തമസോമ ജ്യോതിര്‍ഗമയ' എന്ന അടിക്കുറിപ്പോടെയാണ് അമല്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ജ്യോതിയുടെ ചിത്രം പങ്കു വച്ചത്. സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പുറത്തു വിടാത്ത അമല്‍ തന്നെ ഈ വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്കും കൗതുകമായി. മൊട്ടയടിച്ച നടിയുടെ ചിത്രമാണ് ഇതെന്നതും പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. ഇതോടെ നടിക്ക് എന്താണ് സംഭവിച്ചത് എന്ന അങ്കലാപ്പിലാണ് ആരാധകര്‍. ട്രന്റിന്റെ ഭാഗമായി മുടി മൊട്ടയടിച്ചതാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. 2015 ഏപ്രില്‍ 4നാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നത്. വരത്തന്‍ ആണ് അമല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അടുത്തിടെയിറങ്ങിയ ട്രാന്‍സിനായി ക്യാമറ ചലിപ്പിച്ചതും അമല്‍ തന്നെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 

Tamasoma Jyothirgamaya

Jyothirgamayi new look is shocking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES