Latest News

'അടിവയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് എങ്ങനെയാണ് എന്ന് ചിത്രത്തിലൂടെ കാണിച്ച് നടി അഹന കൃഷ്ണകുമാർ; കമന്റുകളുമായി ആരാധകർ; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
'അടിവയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് എങ്ങനെയാണ് എന്ന് ചിത്രത്തിലൂടെ കാണിച്ച് നടി അഹന കൃഷ്ണകുമാർ; കമന്റുകളുമായി ആരാധകർ; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ   ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ അഹാന പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറുന്നത്. 

സിനിമാക്കാര്‍ക്കിടയിലെ പ്രിയ താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ് കഴിയുന്നത് .  വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ സോഷ്യൽ മീഡിയയിൽ സജീവമാണ് . പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും,  വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകളാണ് കുടുംബം  ആരാധകരുമായി പങ്കുവെയ്ക്കുന്നത്.  മക്കള്‍ക്കൊപ്പം  നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എ എന്നാൽ ഇപ്പോൾ   പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടില്ലേ അടി വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് പോലെ എന്ന്. സംഗതി ആലങ്കാരികമായി പറയുന്നതാണെങ്കിലും ഇവിടെ അതങ്ങ് സത്യമായിരിക്കുകയാണ്. അടിവയറ്റില്‍ പൂമ്പാറ്റ പറന്നിരിക്കുന്ന അഹാന കൃഷ്ണയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഈ ചിത്രം  മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് അഹാനയുടെ ആരാധകനാണ്. ഈ മനോഹര ചിത്രത്തിന് പിന്നിൽ കാര്‍ത്തിക് എന്ന ആരാധകനാണ്. താരത്തിന്റെ പോസ്റ്റിന് ചുവടെ അഹാന നന്ദി പറയുന്നുമുണ്ട്.  താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുകളുമായി ആരാധകരും രംഗത്ത്  എത്തിയിരിക്കുകയാണ് .2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന വെള്ളിത്തിരയിൽ ചുവട് വയ്ക്കുന്നത് . പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടുകയും ചെയ്‌തിരുന്നു. അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് ചുവട് വയ്ക്കാനുള്ള ഒരുക്കത്തിലാണ്.  മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം. അച്ഛന്‍ കൃഷ്ണകുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 

Butterflies in my Stomach

Butterflies in my Stomach said Ahana krishnakumar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES