നാത്തൂന്‍ ഗര്‍ഭിണിയായപ്പോള്‍ സന്തോഷം മുഴുവന്‍ അനുശ്രീക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
നാത്തൂന്‍ ഗര്‍ഭിണിയായപ്പോള്‍ സന്തോഷം മുഴുവന്‍ അനുശ്രീക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് താരം

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. സഹോദരന്‍ അനൂപും ഭാര്യ ആതിരയും അനുശ്രീയുടെ അച്ഛനുമമ്മയും കുടുംബവീട്ടിലുണ്ട്. ലോക്ഡൗണ്‍ കാലത്തും വെറുതേയിരിക്കാതെ ഫോട്ടോഷൂട്ടൊക്കെയായി തിരക്കിലാണ് താരം. ഇപ്പോള്‍ കുടുംബത്തിലെ സന്തോഷവാര്‍ത്ത അറിയിച്ച് നടി അനുശ്രീ രംഗത്തെത്തിയിരിക്കയാണ്. നാത്തൂന്‍ ഗര്‍ഭിണിയാണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പര്‍ വണ്‍ പലഹാരങ്ങള്‍, നമ്പര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി'.സന്തോഷ വാര്‍ത്ത പങ്കുവച്ച് അനുശ്രീ കുറിച്ചു. പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. നാളത്തെന്നെ അങ്ങോട്ടേക്ക് വരാനുള്ള പ്ലാനുണ്ടെന്നായിരുന്നു ആരാധികയുടെ കമന്റ്. ഈ പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെ പാവം നാത്തൂനും കൊടുക്കണമെന്ന് മറ്റുചിലര്‍. ചില കമന്റുകള്‍ക്ക് അനുശ്രീയും മറുപടി നല്‍കി.

തന്റെ കരുത്തും പിന്തുണയും സഹോദരന്‍ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 2017 ജൂണ്‍ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ.

 

Read more topics: # Anusree share happiness
Anusree share happiness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES