Latest News

കൊറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു കാന്‍സര്‍; തോറ്റുകൊടുക്കാതെ പോരാടി നടി ശിവാനി

Malayalilife
 കൊറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു കാന്‍സര്‍; തോറ്റുകൊടുക്കാതെ പോരാടി  നടി ശിവാനി

ലയാള സിനിമ മേഖലയിൽ ബാലതാരമായി എത്തിയ താരമാണ് ശിവാനി ഭായ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം കാഴ്ച വച്ചിട്ടുള്ളതും.  മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്ബി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ചിത്രങ്ങളിലൂടെ താരം തന്റെ അഭിനയ മികവ് തെളിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കോവിഡ് ബാധയില്‍ നിന്നും മുക്തയായ ശിവാനി കാന്‍സര്‍ പിടിയില്‍ എന്നാല്‍ ആ മഹാവ്യാധിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ താരം തയ്യാറായിരുന്നില്ല. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചതും.

ശിവാനിയുടെ വാക്കുകള്‍:

അങ്ങനെ ഞാന്‍ ഏപ്രിലില്‍ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തില്‍ നില്‍ക്കുമ്ബോഴാ, ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുക്കുന്നത്..കൊറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു കാന്‍സര്‍..

എന്നെ സംബന്ധിച്ചിടത്തോളം കാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂര്‍ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി...ഇതെന്റെ രണ്ടാമത്തെ കീമോ ആണ്...ആറ് എണ്ണം കൂടി ബാക്കിയുണ്ട് .... നീളന്‍ മുടി പോകുമ്ബോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ ബോയ് കട്ട് ചെയ്തത് ...ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ...മുഴുവനായും പോകും മുന്‍പ് കുറച്ച്‌ ഫോട്ടോ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയര്‍ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ.

Read more topics: # Actress shivani,# fight against cancer
Actress shivani fight against cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക