ഒരു കാലത്ത് മലയാളത്തിലെ സൂപ്പർഹിറ്റ് നായികമാരിൽ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാൽ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാൽ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ താരം പ്രേംനസീറിനൊപ്പം ഒന്നിച്ചഭിനയിച്ച കാലത്തെ ചില രസകരമായ ഓര്‍മ്മകള്‍ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
'ഒരുപാട് സിനിമകളില്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍ സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച ഒരുപാട് ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്ത് വന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ ഒരു ശബ്ദം മാത്രം പോലും അദ്ദേഹത്തിന്റെ വായയില്‍ നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയ്ക്കല്ലേ പെര്‍ഫക്ഷന്‍.
ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍. കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടു കണ്ട് അവരുടെ മനസില്‍ അതങ്ങ് പതിഞ്ഞ് പോയിരിക്കും.
കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന് എത്രയോ പേര്‍ ഇന്നും വിശ്വസിക്കുന്നു. അതുപോലെ ഇത്രയധികം സിനിമകളില്‍ നായിക നായകന്മാരായി വേഷമിട്ടപ്പോള്‍ ഞങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞിരിക്കാം. പക്ഷേ അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ. അതിനവര്‍ക്ക് ധൈര്യം കാണുമോ' എന്നും ഷീല പറയുന്നു.