മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീനത്ത്. മലയാള സിനിമയിൽ അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും എല്ലാം തിളങ്ങാൻ സാധിച്ചിരുന്നു. നാടകങ്ങളിലൂടെയായിരുന്നു സീനത്തിന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചിരുന്നത് . പിന്നാലെ 1978 ൽ പുറത്തിറങ്ങിയ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു. സീരിയലുകളിലും ഇപ്പോൾ താരം സജീവമാണ്.എന്നാൽ ഇതിന് പുറമെ താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് വേണ്ടി സീനത്തായിരുന്നു ശബ്ദം നൽകിയിരുന്നത്.
ഈ അഭിനേത്രിയുടെ കലാജീവിതത്തിന് നാല് പതിറ്റാണ്ടുകൾ കടന്നിരിക്കുകയാണ്. പ്രേക്ഷകമനസിൽ ഇടം നേടിയെടുക്കാൻ സാധിച്ച താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിവാഹത്തെക്കുറിച്ചുള്ള നടത്തിയ തുറന്നുപറച്ചിലുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു സിനിമാക്കഥ എന്നപോലെ വൈകാരിയകമായ നിമിഷങ്ങൾ അണിനിരന്നതായിരുന്നു സീനത്തിന്റെ പച്ചയായ ജീവിതവും. സീനത്തിന്റെ ആദ്യ വിവാഹം 54 വയസുള്ള മധ്യവയസ്‌കകനായ നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദുമായിട്ടായിരുന്നു. കെ.ടി മുഹമ്മദിന് സീനത്തിനെ വിവാഹം കഴിക്കുമ്പോൾ 54 വയസ്സായിരുന്നു പ്രായം. 16 വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം 1993 ൽ വേർപിരിയുകയായിരുന്നു. എന്നാൽ കെ.ടി മുഹമ്മദിനെ താൻ വിവാഹം ചെയ്‌തത് നാടകീയ സംഭവങ്ങൾക്കൊടുവിലാണ് എന്ന് സീനത്ത് ഒരുവേള തുറന്ന് പറഞ്ഞിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അബു അച്ചിപ്പുറത്തിൻറേയും ഫാത്തിമയുടേയും മകളായി ജനിച്ചു. നിലമ്പൂരിലെ നവോദയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ഒരു നാടക കലാകാരിയിൽനിന്നാണ് അവർ ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്.