Latest News

കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു; രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായി: കങ്കണ റണാവത്ത്

Malayalilife
കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു;  രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായി: കങ്കണ റണാവത്ത്

ബോളിവുഡിലെ താരസുന്ദരിയാണ് കങ്കണാ റാവത്ത്. നിലപാടുകള്‍ പരസ്യമായി പറയുന്നതിന്റെ പേരില്‍ താരം ഒരുപാട് വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച താരം  വിവാദങ്ങളുടെ പേരിലും ഏറെ പ്രശസ്തയാണ്. സിനിമയിൽ ചുവട് വച്ച സമയത്ത് താൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയതായും കങ്കണ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് വെറും ഒരു ജലദോഷ പനി ആണെന്ന് പറഞ്ഞ താരം ആ പ്രസ്താവന തിരിത്തിയിരിക്കുകയാണ്. കരുതിയത് പോലെ നിസ്സാരമല്ല കോവിഡ് എന്നാണ് നടി ഇപ്പോൾ വെളിപ്പെടുത്തുന്നത്. ആദ്യം തനിക്ക് ജലദോഷ പനി ആയാണ് അനുഭവപ്പെട്ടതെങ്കിലും രോഗമുക്തയായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് കങ്കണ വെളിപ്പെടുത്തി.

കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ:

കോവിഡ് ഭേദമായതിന് ശേഷമുള്ള അനുഭവങ്ങളാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. അങ്ങനെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍ രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി.

എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ അവയ്‌ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കുമെങ്കിലും കൊറോണയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് പഴയ പോലെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം, സുഹൃത്തുക്കളുമായി സംസാരിക്കാം എന്നൊക്കെ തോന്നിയിരുന്നു.

എന്നാല്‍ എല്ലാം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ രോഗം വീണ്ടും വരുന്നത് പോലെ തോന്നി, സുഖമില്ലാതെയായി. ഞാന്‍ വീണ്ടും കിടപ്പിലായി. ഒരു ഘട്ടത്തില്‍ എനിക്ക് കിടക്കയില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ലെന്ന് തോന്നി. എന്റെ തൊണ്ട വീണ്ടും മോശമായി, എനിക്ക് വീണ്ടും പനി ഉള്ളതായി തോന്നി. ഈ വൈറസ് തികച്ചും പ്രവചനാതീതമാണ്, ജനിതകമാറ്റം വന്ന വൈറസായതിനാല്‍ ഇത് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്ബോള്‍, ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. മാത്രമല്ല ഇത് നമ്മുടെ സ്വാഭാവിക ശരീര പ്രതികരണത്തെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

അതിനാല്‍ പൂര്‍ണമായും രോഗം ഭേദമാവുക എന്നത് വളരെ പ്രധാനമാണ്. വൈറസിനെതിരെ പോരാടുമ്ബോള്‍ ഞാന്‍ പല ഡോക്ടര്‍മാരുമായും സംസാരിച്ചു, വീണ്ടെടുക്കല്‍ കാലയളവില്‍ വിശ്രമത്തെ കുറച്ചു കാണരുതെന്ന് ഞാന്‍ മനസിലാക്കി. അതിനാല്‍ വിശ്രമിച്ച്‌ സുഖം പ്രാപിക്കുക.

Actress kankana ranaut words about after covid recovery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക