ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി ശ്രിന്ദ. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്‌തു. രാജ്യമൊന്നായ് കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ കഴിയുകയാണ്. താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമാകാറുണ്ട്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശ്രിന്ദ. താരം ഇന്‍സ്റ്റഗ്രാമില്‍ ലോക്ക്ഡൗണ്‍ തനിക്ക് വലിയ റോളര്‍ കോസ്റ്ററാണ് എന്നാണ് കുറിച്ചിരിക്കുന്നത്. ഓരോ ദിവസവും തന്റെ വ്യത്യസ്ത പതിപ്പുകളെയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ആശങ്കയ്ക്കിടയിലും പ്രതീക്ഷ കൈവിടുന്നില്ല എന്നും അതോടൊപ്പം ഈ കാലവു കടന്നുപോകും എന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുകയാണ് നടി ശ്രിന്ദ.
'ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ അതോ ഈ ലോക്ക്ഡൗണ്‍ അത്ര വലിയ ഒരു റോളര്‍ കോസ്റ്ററാണോ? ഓരോ ദിവസവും എന്റെ വ്യത്യസ്ത പതിപ്പുകളാണ് ഞാന്‍ കാണുന്നത്. വലിയ പ്രതീക്ഷയോടെയും ഊര്‍ജ്ജസ്വലമായിട്ടുമാണ് ചില ദിവസങ്ങളില്‍ എഴുന്നേല്‍ക്കുന്നത്. ചില ദിവസങ്ങളില്‍ എന്നേക്കാള്‍ വലിയ മടിച്ചി വേറെയുണ്ടാകില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ നോക്കുന്നതാണ് ആകെ ചെയ്യുന്ന പണി. പിന്നെ തല വേദനിക്കുന്നതുവരെ സിനിമയും സീരിസുമൊക്കെ കാണുന്നതാണ് മടുക്കാത്ത കാര്യം. ഈ ദിവസങ്ങളിലുണ്ടാകുന്ന ആശങ്ക നല്ലതും കൊണ്ടുവരും.
ഈ മഹാമാരിയുടെ അടുത്ത ഘട്ടം എന്താവുമെന്നും ഈ സമയം എന്ന് അവസാനിക്കുമെന്നും ചിന്തിക്കും. പക്ഷേ ഇതെല്ലാം കഴിയുമ്ബോള്‍ എന്റെ ഉള്ളിലെ ആ ചെറിയ ശബ്ദം എന്നോട് പറയും ലോകം ഇതില്‍ നിന്നും സുഖപ്പെടും, ഈ കാലവും കടന്നുപോകും, കൂടുതല്‍ ശക്തരും, അറിവുള്ളവരും അനുകമ്പയുള്ളവരുമായി നമ്മള്‍ എല്ലാവരും ഇതില്‍ നിന്നും തിരിച്ചു വരും.' ശ്രിന്ദ വ്യക്തമാക്കി.
2010 ലാണ് ശ്രിന്ദ വെള്ളിത്തിരയിലേക്ക് സഹനടിയായിഎത്തിയത്. പിന്നാലെ താരത്തെ തേടി നിരവധി ചിത്രങ്ങളും എത്തിയിരുന്നു. 1983 എന്ന സിനിമയാണ് ശ്രിന്ദയുടെ കരിയർ ആകെ മാറ്റിമറിച്ചത്. അതേ സമയം നാടന്‍ ലുക്കിലുള്ള കഥാപാത്രങ്ങിളില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കുള്ള താരത്തിന്റെ മാറ്റങ്ങൾ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തിരുന്നു.