ശാലിനിയെപ്പോലെ ശ്യാമിലിയും ഇപ്പോൾ ഏറെ തിരക്കുകളിലാണ് !കൊറോണ കാലം ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രം വൈറൽ

Malayalilife
topbanner
ശാലിനിയെപ്പോലെ ശ്യാമിലിയും  ഇപ്പോൾ ഏറെ തിരക്കുകളിലാണ് !കൊറോണ കാലം ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രം വൈറൽ

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരിമാരാണ് ബാലതാരങ്ങളായി വെള്ളിത്തിരയിലേക്ക് എത്തിയ  ശാലിനിയും ശ്യാമിലിയും. ഒരു കാലത്ത് ഇരുവരുടെയും  സംസാരവും ഹെയര്‍കട്ടിംഗുമൊക്കെ ട്രെൻഡായി മാറിയിരുന്നു. മലയാളത്തിലെന്നതിലുപരി അന്യഭാഷ ചിത്രങ്ങളിലും ഇരുവരും തിളങ്ങിയിരുന്നു. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരങ്ങളാണ് ഇരുവരും. സിനിമയിൽ സഹോദരിമായ ഇരുവർക്കൊപ്പം സഹോദരനായ  റിച്ചാര്‍ഡും ഈ രംഗത്ത് സജീവമാണ്. നായികമാരായി ഇവര്‍ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകർ കൂടുതൽ പിന്തുണയാണ് നൽകിയത്.
 
 ശ്യാമിലി ആദ്യമായി സിനിമയിലേക്ക് അഭിനയിച്ച് തുടങ്ങിയത് രണ്ടാമത്തെ വയസ്സിലായിരുന്നു. മലയാളത്തിലെന്നതിലുപരി തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. അതെ സമയം മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും താരം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ശാമിലി തിരികെ എത്തിയത് കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു. അതേ സമയം മറ്റുചിത്രങ്ങളിൽ തരാം വേഷമിട്ടുന്നാകിലും അത്ര ശ്രദ്ധ നേടിയിരുന്നില്ല. ഇതിന് ശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്‌തു. അഭിനയത്തിൽ ഏറെ സജീവമല്ലാത്ത തരാം സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ് ശ്യാമിലി. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ച ചിത്രം ഏറെ വൈറലായി മാറുകയാണ്. ലോക് ഡൗണ്‍ ദിനങ്ങളിലും താന്‍ തിരക്കിലാണെന്ന് ഇൻസ്റാഗ്രാമിലൂടെ  വ്യക്തമാക്കുകയാണ് ശ്യാമിലി. താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. അഭിനയം മാത്രമല്ല ചിത്രം വരയും പാഷനായി കൊണ്ടുനടക്കുന്ന ശ്യാമിലി ലോക് ഡൗണ്‍ സമയത്ത് ചിത്രരചനയിൽ ഏറെ ശ്രദ്ധ ചെലുത്തുകയാണ്. തരം വരച്ച ചിത്രങ്ങളിം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ ശ്യാമിലി. വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആകൂ, നിങ്ങളുടെ സ്‌കില്‍ മിനുക്കിയെടുക്കൂ, മികച്ച വേര്‍ഷനാക്കൂ, പാഷനെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂയെന്നുമായിരുന്നു ശ്യാമിലി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുകയാണ്.

 വളരെ മുന്‍പേ തന്നെ ശ്യാമിലി അഭിനയം മാത്രമല്ല ചിത്രം വരയ്ക്കാനും തനിക്ക് കഴിയുമെന്ന് തെളിയിക്കുകയും ചെയ്‌തു. താരം  വരച്ച ചിത്രങ്ങളുടെ പ്രദർശനവും അടുത്തിടെയാണ് നടന്നത്. ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു എവി ഇളങ്കോയാണ്. ശ്യാമിലി താന്‍ വരച്ച ചിത്രങ്ങള്‍  5 വര്‍ഷത്തെ പഠനത്തിനൊടുവിലായാണ്  പ്രദര്‍ശിപ്പിച്ചിരുന്നത്. ഡൈവേര്‍സ് പെര്‍സെപ്ഷന്‍സ് എന്ന് പേരിട്ട എക്‌സിബിഷനിലും തരാം ഭാഗമായിരുന്നു. ബാലതാരമായപ്പോഴും നായികയായപ്പോഴും  പ്രേക്ഷകര്‍ ഹൃദയത്തിലേക്ക് ശാലിനിയെ ചേർത്തുവയ്ക്കുകയായിരുന്നു. മലയാളികൾക്ക് എന്നും ഓർത്തുവയ്ക്കാവുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളും താരം മലയാളികൾക്ക് നൽകിയിരുന്നു. നിരവധി സിനിമളുടെ ഭാഗമാവാനുള്ള അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു എങ്കിലും അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നിൽക്കുകയാണ് താരമിപ്പോൾ. മക്കളുടെ കാര്യങ്ങളുമൊക്കെയായി കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

ചേച്ചി കുടുംബജീവിതത്തി തിരക്കുകളിൽ സജീവമായപ്പോൾ ശ്യാമിലി നായികയായി  എത്തുകയായിരുന്നു.ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്യാമിലി നായികയായി ആദ്യം വേഷമിട്ടിരുന്നത്.  താരമിപ്പോൾ പഠനത്തിലാണ് കൂടുതൽ  ശ്രദ്ധ കേന്ദ്രീകരിചിരിക്കുന്നത്.

Actress Shamilee new pics was viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES