Latest News

കൊറോണ കാലത്ത് നമ്മേ വിട്ട് പിരിഞ്ഞ പ്രിയതാരങ്ങള്‍; ഷാബുരാജ് മുതല്‍ ഋഷി കൂര്‍ വരെ

Malayalilife
 കൊറോണ കാലത്ത് നമ്മേ വിട്ട് പിരിഞ്ഞ പ്രിയതാരങ്ങള്‍; ഷാബുരാജ് മുതല്‍ ഋഷി കൂര്‍ വരെ

 

കോവിഡ് കാലത്ത് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ചാണ് വളരെ പ്രമുഖരും അല്ലാത്തവരുമായ താരങ്ങള്‍ നമ്മേ വിട്ട് പിരിഞ്ഞത്. അഭിനയത്തിലൂടേയും ഹാസ്യത്തിലൂടെയും ഗാനങ്ങളിലൂടെയെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിച്ച നടന്മാര്‍ വിടപറയുമ്പോള്‍ നികത്താനാകാത്ത വിടവാണ് ഇന്ത്യന്‍ സിനിമയ്ക്കും ഒപ്പം മലയാള സിനിമയ്ക്കും നേരിട്ടത്. അത്തരത്തില്‍ ഈ കൊറോണ കാലയളവില്‍ നമ്മേ വിട്ട് പിരിഞ്ഞ താരങ്ങളെയാണ്  ഇന്ന് ഓര്‍മിപ്പിക്കുന്നത്.

നടന്‍ ശശി കലിംഗ

മലയാള പ്രേക്ഷകരെ ചിരിയിലൂടെ ചിന്തിപ്പിച്ച നടനാണ് കലിംഗാ ശശി. നാടകത്തിലൂടെ അഭിനയത്തിലെത്തി വെള്ളിത്തിരയില്‍ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് കലിംഗാ ശശി. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനായിരുന്നു അദ്ദേഹം നമ്മേ വിട്ട് പിരിഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വി ചന്ദ്രകുമാര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരാണ് ശശി എന്നത്.നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ സാക്ഷാത്കാരത്തിലാണ് ആദ്യം അഭിനയികുന്നത്. ഇതുവരെ 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ, ശശിയുടെ പേരിനൊപ്പം ചേര്‍ത്തത്. നാടകം കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും.

ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചു. 500-ലധികം നാടകങ്ങളില്‍ ശശി അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പി, ആമേന്‍,കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. വേറിട്ടൊരു അഭിനയ ശൈലിയായിരുന്നു അദ്ദേഹം സിനിമകളില്‍ പുറത്തെടുത്തത്. ചരിയിലൂടെ ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും അവതരിപ്പിച്ചത്.

തിരുവല്ല ബേബി

മുന്‍കാല ചലച്ചിത്ര കലാ സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനും എന്ന നിലയില്‍ ശ്രദ്ധേയനാണ് തിരുവല്ല ബേബി (ബേബി പി ഏലിയാസ് , 82 ) ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു അന്ത്യം. തിരുവല്ല പഴയ വീട്ടില്‍ കുടുംബാംഗമാണ്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 147 ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകനായിരുന്നു. നെല്ല്, മിസ്റ്റര്‍ സുന്ദരി , അജ്ഞാതവാസം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്നു തുടങ്ങി നൂറോളം മലയാള ചലച്ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു. ഭക്ത കുചേല എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. ദേവാലയങ്ങളുടെ ആള്‍ത്താര വരച്ച് രൂപ കല്‍പന ചെയ്യുന്നതില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാള്‍ കൂടിയാണ് ബേബി തിരുവല്ല . 1970 കാലഘട്ടം മുതല്‍ക്കേ അമേരിക്കയിലെ നാടക- കലാരംഗത്ത് അദ്ദേഹം പ്രശസ്തനായിരുന്നു.

മിമിക്രി കലാകാരന്‍ ഷാബുരാജ്

കോമഡി സ്റ്റാര്‍സ് വേദികളിലൂടെയും മിമിക്രി വേദികളിലൂടെയും ചിരിയുടെ മാലപ്പടക്കം തീര്‍ത്ത വ്യക്തിയാണ് ഷാബുരാജ്. ഏപ്രില്‍ 21നായിരുന്നു അന്ത്യം. സൈക്കോ ചിറ്റപ്പന്‍ കഥാപാത്രത്തിലൂടെ ചിരിയുടെ വസന്തം സൃഷ്ടിച്ച ഷാബുരാജിന്റെ അന്ത്യം ഹൃദയസംബദ്ധമായ അസുഖം മൂലമായിരുന്നു. 40 വയസുള്ളപ്പോഴാണ് ഷാബുരാജ് മിമിക്രി വേദിയില്‍ നിന്ന് വിട പറയുന്നത്.തികച്ചും നിര്‍ദ്ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നു വന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് താരമായി മാറിയത്.കോമഡി സ്റ്റാര്‍സ്സിന്റെ ജനപ്രിയ എപ്പിസോഡുകളിലൂടെ പ്രക്ഷകരുടെ പ്രിയങ്കരനായിമാരിയ കലാകാരന്‍ ഷാബു രാജ് സൈക്കോ ചിറ്റപ്പ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറി. കല്ലമ്പലം സ്വദേശിയായ ഷാബു മിമിക്രി വേദികളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഷാബുവിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ നിരവധി കാലകാരന്മാരാണ് ഷാബുവിന് സഹായവുമായി രംഗത്ത് വന്നത്. സംസ്ഥാന സര്‍ക്കാരും 2 ലക്ഷം രൂപ സഹായം നല്‍കി. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് എന്നിവരാണ്.

രവി വള്ളത്തോള്‍

പ്രശസ്ത സിനിമാസീരിയല്‍ താരം രവി വള്ളത്തോള്‍ വിടപറഞ്ഞത് ഈ മാസം ഏപ്രില്‍ 25നാണ്. വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മൂന്ന് പതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രവി വള്ളത്തോള്‍. 1987 ല്‍ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം നാല്‍പ്പതില്‍ അധികം സിനിമകളില്‍ അഭിനയിച്ചു. എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ് സിനിമാ രംഗത്തുതുടക്കം കുറിക്കുന്നത്.


പ്രശസ്ത നാടകകൃത്ത് ടി എന്‍ ഗോപിനാഥന്‍ നായരുടെ മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവനാണ് രവിവള്ളത്തോള്‍. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോള്‍,കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പി ജിയും കഴിഞ്ഞു. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 'താഴ്വരയില്‍ മഞ്ഞുപെയ്തു' എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്.1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവിവള്ളത്തോള്‍ അഭിനയിച്ചു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം തുടങ്ങി നിരവധി ചിത്രങ്ങളില് ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു

വേലായുധന്‍ കീഴില്ലം

പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാര കലാകാരന്‍ വേലായുധന്‍ കീഴില്ലം ഏപ്രില്‍ 26നാണ് വിടപറയുന്നത്. ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ ആണ് ഒടുവില്‍ ജോലി ചെയ്തത്. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനായിരുന്നു പുരസ്‌കാരം. മലയാള സിനിമയിലെ നിരവധി സംവിധായകര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡിന്റെ പ്രിയനടന്‍ ഇര്‍ഫാന്‍ഖാന്റെ വിയോഗവും ഇന്ത്യന്‍ സിനിമാ പ്രേമികളെ പിടച്ച് ഉലച്ച വാര്‍ത്തയായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദ്വീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വന്‍കുടലിലെ അണുബാധയാണ് അദ്ദേഹത്തിന്റെ ജീവനടെുത്തത്. ഇന്നലെ രാവിലെയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇര്‍ഫാന്‍ തീവ്ര പരിചരണവിഭാഗത്തില്‍ ഡോക്ടറുടെ പ്രത്യേക നിരീക്ഷണത്തിലാണായിരുന്നു.  2018ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയ ഇര്‍ഫാന്‍ ഖാന്‍ വിദേശത്ത് ചികിത്സ നടത്തിയിരുന്നു. അതിന് ശേഷമാണ് താരം വീണ്ടും അടുത്തിടെ സിനിമാരംഗത്ത് സജീവമായത്.

ഇര്‍ഫാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'അംഗ്രേസി മീഡിയ'മാണ്. ഇര്‍ഫാന്‍ ഖാന്റെ അമ്മ സഈദ ബീഗം കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്. ഇര്‍ഫാന്‍ ഖാന് ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്താനോ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനോ സാധിച്ചിരുന്നില്ല. ഇര്‍ഫാന്‍ ഇപ്പോള്‍ മുംബൈയില്‍ ഭാര്യ സുതപ സിക്ദറിനും മക്കള്‍ക്കുമൊപ്പമാണ് താമസ


ഋഷി കപൂര്‍

ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ ഋഷി കപൂറിനെ ആശുപത്രിയിലാക്കിയതെന്ന് അദ്ദേഹത്തിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രണ്‍ധീര്‍ കപൂര്‍ അറിയിച്ചികുന്നു. ഋഷി കപൂറിന്റെ ഭാര്യ നീതുവും മകനും ചലച്ചിത്രതാരവുമായ രണ്‍ബീര്‍ കപൂറും മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു,

2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യുഎസിലെ അര്‍ബുദ ചികില്‍സയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു.

Actors who died during the Corona era

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES