Latest News

ഉണ്ണി മുകുന്ദന്റെ വാഹന ശേകരണത്തിൽ ഇനി ഒരു ആഡംബര വാഹനം കൂടി; 23 ലക്ഷത്തിന്റെ ഡ്യുക്കാറ്റി പനിഗലെ വി2 സ്വന്തമാക്കി താരം

Malayalilife
ഉണ്ണി മുകുന്ദന്റെ വാഹന ശേകരണത്തിൽ ഇനി ഒരു ആഡംബര വാഹനം കൂടി; 23 ലക്ഷത്തിന്റെ  ഡ്യുക്കാറ്റി പനിഗലെ വി2 സ്വന്തമാക്കി താരം

ലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയോട് വളരെയേറെ ആത്മാര്‍ത്ഥയുളള താരം തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാകാറുണ്ട്. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ താരം ഏറെ  പ്രാധാന്യം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഈ പുതുവര്‍ഷത്തില്‍ വിലയേറിയ പുതു വിശേഷം പങ്കുവെച്ചാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

 ഉണ്ണി ഈ പുതുവര്‍ഷത്തില്‍ സൂപ്പര്‍ബൈക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്യുക്കാറ്റി പനിഗലെ വി2 ആണ് താരം സ്വന്തമാക്കിയ വാഹനം. ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിലാണ് ഉണ്ണി ഈ വാഹനം  സ്വന്തമാക്കിയത്. ബൈക്ക് വാങ്ങിയ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.  ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് കുട്ടിക്കാലത്തേ തന്നെ മനസ്സിലുണ്ടായിരുന്ന സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ഇതോടെ  ഡുക്കാറ്റിയും ഉണ്ണിമുകുന്ദന്റെ ബൈക്കുകളുടെ ശേഖരത്തിലേക്ക് എത്തിയിരിക്കുകയാണ്. താരം തന്റെ  സ്വപ്‌ന വാഹനം സ്വന്തമാക്കിയത് എറണാകുളം വൈറ്റില ഷോറൂമിലെത്തിയാണ്. 
 

Read more topics: # Actor unni mukundhan,# new ducaty bike
Actor unni mukundhan new ducaty bike

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES