യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. അടുത്തിടെ കള എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് കുറച്ച് നാള്‍ ചികിത്സയിലായിരുന്നു. വീണ്ടും ഷൂട്ടിംഗ് തിരക്കകുകളിലേക്ക് താരം കടന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തന്‍റെ ഭാര്യ ലിഡിയ നല്‍കിയ ഒരു ക്രിസ്മസ് സമ്മാനത്തെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ.
ലിഡിയ ടൊവിനോയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത് ഏറ്റവും പുതിയ മോഡല്‍ നിക്കോണ്‍ ക്യാമറയാണ്. ലിഡിയയെ ചേർത്തുപിടിച്ച് ഫോട്ടോ പകർത്തുന്നതിന്റെ ചിത്രത്തിനൊപ്പമായാണ് ടൊവിനോ കുറിപ്പ് പോസ്റ്റ് ചെയ്തത്. 'വൗ, ഇതിനെക്കാള്‍ വലിയ വേറെന്ത് ക്രിസ്മസ് സമ്മാനമാണ് ലഭിക്കേണ്ടത്. ക്രിസ്മസ് എത്തും മുമ്ബേ ഒരു ക്രിസ്മസ് സമ്മാനം, എന്‍റെ ഭാര്യയില്‍ നിന്ന്. ഒത്തിരി നന്ദി, പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോണ്‍ ക്യാമറ നല്‍കിയതിനും ഞങ്ങള്‍ മൂന്നുപേരെയും ഏറെ സ്നേഹത്തോടെ പരിപാലിക്കുന്നതിനും. എന്‍റെ കൗതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുന്നതിനും നന്ദി എന്ന്നാണ് ടോവിനോ കുറിച്ചത്.
അതോടൊപ്പം തന്നെ ഓകെ, ഒന്നു നിക്കണേ, നമ്മുടെ യാത്രകളില്‍ നിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താത്തതിനാലാണോ ഇത്. ഇത് നീ എനിക്ക് ഏല്‍പ്പിച്ച ഒരു ജോലിയാണോ, ഏറെ മനോഹരമായി പൊതിഞ്ഞ് ഈ ആഘോഷ സമയത്ത് തരികയായിരുന്നോ? എനിക്കിത് ഒത്തിരി ഇഷ്ടമായി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു, എല്ലാവരേയും, എന്നുമായിരുന്നു ടൊവിനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കൂടാതെ ലിഡിയയ്ക്ക് ഏറ്റവും മികച്ച ക്യാമറ തിരഞ്ഞെടുക്കാന്‍ സഹായിച്ച ഫോട്ടോഗ്രാഫര്‍ സുഭാഷ് നായര്‍ക്കും ടൊവിനോ നന്ദി അറിയിച്ചിട്ടുണ്ട്.