ഒത്തൊരുമിച്ചിട്ട് ഇന്നേക്ക് 34 വർഷം; ലാലേട്ടനും സുചിത്രയ്‍ക്കും ഇന്ന് വിവാഹവാർഷികം

Malayalilife
ഒത്തൊരുമിച്ചിട്ട് ഇന്നേക്ക്  34 വർഷം; ലാലേട്ടനും സുചിത്രയ്‍ക്കും ഇന്ന് വിവാഹവാർഷികം

ലയാളത്തിലെ താര രാജാവിന് വർഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പലതരം സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെ നമ്മളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു താരമാണ് മോഹൻലാൽ. ലോകമെമ്പാടും അറിയുന്ന ഒരു വ്യക്തി തന്നെയാണ് നമ്മുടെ ലാലേട്ടൻ. 1980 കളുടെ അവസാനം തൊട്ട് മലയാള സിനിമ ഇൻഡസ്ട്രിയിലെ താരരാജവായിരുന്നു മോഹൻലാൽ. മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. ലോകമെമ്പാടും അറിയുന്ന മലയാളികളുടെ അഭിമാനം തന്നെയാണ് മോഹൻലാൽ.

മോഹൻലാലും സുചിത്രയും വിവാഹിതരായിട്ട്  ഇന്ന് 34 വർഷം. പതിവ് തെറ്റിക്കാതെ ലാലേട്ടനും ചേച്ചിക്കും ആശംസകൾ അറിയിച്ച് ആരാധകരെത്തിയിട്ടുണ്ട്.മോഹൻലാലിൻ്റെ മുപ്പത്തിമൂന്നാം വിവാഹ വാർഷികം. 1988 ൽ തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടെയും കല്യാണം. സിനിമയിൽ നിന്നും അല്ലെങ്കിലും ലാലേട്ടന്റെയും ഒരു പ്രണയവിവാഹമാണ്. സിനിമയെ പോലെ തന്നെ പ്രണയവും ആരാധനയുമൊക്കെ തുളുമ്പുന്ന ഒരു പ്രണയ കഥ. ഇരുവരുടെയും ഒരു പ്രണയവിവാഹമായിരുന്നു എന്ന് അധികം ആർക്കും അറിയില്ല. ജാതകങ്ങൾ തമ്മിലുള്ള പ്രശ്നം കാരണം ആദ്യം പിൻവലിക്കാൻ പ്ലാൻ ചെയ്ത കല്യാണം. അതേ ജാതകളങ്ങൾ വീണ്ടും നോക്കിയപ്പോൾ പത്തിൽ പത്ത് പൊരുത്തം കാണിച്ചു. അങ്ങനെ അവർ വിവാഹിതരായി. ഈ ഒരു കഥ എല്ലാവർക്കും അറിയാം. പക്ഷെ ഒരു രഹസ്യ പ്രണയത്തിന്റെയോ ആരാധനയുടെയോ കഥ അധികം ആർക്കും അറിയില്ല. നീണ്ട 33 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇപ്പോൾ ഇരുവർക്കും ഉള്ളത്. മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹ ജീവിതം ഒരു വസന്തം പോലെ തുടരുന്നതാണ്.

സിനിമയിൽ നേരെയുള്ള ബന്ധം ഇല്ലെങ്കിലും സിനിമാകുടുംബത്തിൽ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപെ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നു എന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി പറഞ്ഞിരുന്നു. ആർക്കും അറിയാത്ത ഒരു ആരാധന പ്രണയം. സുചിത്രയ്ക്ക് മോഹൻലാൽ എന്ന് പറഞ്ഞാൽ ഭ്രാന്ത് ആയിരുന്നു. ആരാധനാ കാരണം ഉണ്ടായ ഒരു ഭ്രാന്തായിരുന്നു അത്. ലാലേട്ടനെ തിരഞ്ഞ് പിടിച്ച് കത്ത് എഴുതുമായിരുന്നു സുചിത്ര. നിരവധി കത്തുകൾ വരുന്ന ഒരു സൂപ്പർസ്റ്റാർ തന്റെ കത്ത് എങ്ങനെ കാണാൻ എന്ന് തന്നെയാണ് സുചിത്രയും കരുതിയത്.

പക്ഷേ ഒരിക്കൽ ആ കത്തിന് മറുപടി വന്നു. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ എഴുതുന്നത് പതിവായി. ഇലവം വകരെ രഹസ്യമായി നീക്കം നടത്തി ഇരുവയും പ്രണയിച്ചു. അങ്ങനെ അവസാനം സുദ്യുത്രയുടെ ആഗ്രഹം വീട്ടിൽ അറിഞ്ഞപ്പോൾ ഒരു അമ്മായിയാണ് ലാലേട്ടന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. അങ്ങനെ ജാതകം നോക്കിയപ്പോൾ ചേരുന്നില്ല പൊരുത്തമില്ല എന്നൊക്കെ പറഞ്ഞു. അത് സങ്കടത്തിലാക്കി. പക്ഷെ വീണ്ടു ഇരുവരുടെയും പ്രണയം കാരണം ഒന്നൂടെ ആ ബന്ധം ആലോചിച്ചു. പക്ഷെ ആ സമയം നോക്കിയപ്പോൾ മന്ത്രികം പോലെ പത്തിൽ പത്ത് പൊരുത്തം അയി. അങ്ങനെ ആ വിവാഹം നടന്നു. നടന്മാരായ പ്രേംനസീര്‍, തിക്കുറിശ്ശി, കെ.പി. ഉമ്മര്‍, സുകുമാരന്‍, ഫാസില്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, രാഷ്ട്രീയനേതാവായ കെ. കരുണാകരൻ തുടങ്ങിയ നിരവധി പ്രമുഖര്‍ മോഹൻലാലിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറലാണ്.
 

Actor mohanlal and suchithra mohanlal wedding anniversary 34th

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES