മലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ അരവിന്ദ് സ്വാമിയെക്കുറിച്ചുള്ള ചാക്കോച്ചന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ, ചാക്കോച്ചാന്‍ എന്നാണ് അദ്ദേഹം തന്നെ വിളിക്കുന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അരവിന്ദ് സ്വാമി വളരെ കൂളായ മനുഷ്യന്‍, ആണെന്നും താരം പറയുന്നു. താന്‍ ആണോ അതോ അരവിന്ദ് സ്വാമിയാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ചാക്കോച്ചന്‍ അഭിപ്രായപ്പെടുന്നു. അതേസമയം അരവിന്ദ് സ്വാമി പേരെടുത്തൊരു പാചകക്കാരന്‍് ആണെന്നത് തനിക്ക് പുതിയ അറിവായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു. താന്‍ അത് തിരിച്ചറിഞ്ഞ സംഭവവും ചാക്കോച്ചന്‍ പറയുന്നുണ്ട്. അതേക്കുറിച്ച് വായിക്കാം.
അദ്ദേഹത്തിന്റെ പാചകത്തെക്കുറിച്ച് പുകഴ്ത്തി വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരായിരുന്നുവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഒരു ദിവസം തങ്ങള്‍ മുംബൈയിലെ ഒരു വലിയ റെസ്‌റ്റോറന്റില്‍ കയറി. രുചിയ്ക്ക്് പേരുകേട്ട റസ്‌റ്റോറന്റായിരുന്നു അത്. അപ്പോഴാണ് അവിടുത്തെ ഷെഫുമാര്‍ തങ്ങളുടെ അടുത്തേക്ക് വന്നതെന്ന് ചാക്കോച്ചന്‍ ഓര്‍ക്കുന്നു. അവര്‍ ഇരുവരും നേരത്തെ ചെന്നൈയില്‍ വച്ച് അരവിന്ദ്് സ്വാമിയുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. പിന്നീട് അവര്‍ സംസാരിച്ചതത്രയും അദ്ദേഹത്തിന്റെ കൈപുണ്യത്തെക്കുറിച്ചായിരുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു. അതെല്ലാം തനിക്ക് പുതിയ അറിവായിരുന്നുവെന്നും പുതിയ അറിവുകള്‍ക്ക് മുന്നില്‍ മിഴിച്ചിരുന്ന തനിക്ക് സ്വാമി സര്‍ ഒരു വാഗ്ദാനം നല്‍കുകയായിരുന്നുവെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.
ഒരു ദിവസം തന്റെ വീട്ടില്‍ വന്ന്് കൈപുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കാം എന്നായിരുന്നു ആ വാഗ്ദാനം എന്നായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു. മുംബൈയിലും ഗോവയിലുമൊക്കെയായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. രാവിലെ നടക്കാനിറങ്ങുന്നതും ചെറിയ കടകളില്‍ ഇരുന്ന് ചായ കുടിക്കുന്നതുമൊക്കെ സ്ഥിരം പരിപാടിയായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു.