Latest News

എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല; ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു: ജഗദീഷ്

Malayalilife
എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല; ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു: ജഗദീഷ്

ലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ്  നടൻ ജഗതീഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ ജീവിത്തിലെ ഏറ്റവും ദുഖകരമായ നാളുകളിലൂടെയാണ് താരം അടുത്ത് കടന്ന് പോയത്. ജഗദീഷ് ഇപ്പോൾ മഴവില്‍ മനോരമയുടെ പടം തരും പണം എന്ന ഷോയുടെ ആത്മാവാണ്. എന്നാൽ ജഗതീഷ് പോലും അറിയാതെ തന്നെ അണിയറപ്രവർത്തകർ സര്‍പ്രൈസ് ആയി ജഗദീഷിന് ഒരു പിറന്നാള്‍ സമ്മാനം നൽകുകയും ചെയ്തു. എന്നാല്‍ അത്രയേറെ സന്തോഷിക്കേണ്ട നിമിഷത്തിലും ജഗദീഷ് വളരെ ഇമോഷണല്‍ ആയിരുന്നു. ഈ ജന്മദിനം ഞാന്‍ എന്റെ ഭാര്യ രമയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ നടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 ജഗദീഷ് അറിയാതെ പടം തരും പണം ടീം മറന്നിരിയ്ക്കുന്ന ജന്മദിനം അവതരിപ്പിയ്ക്കുകയായിരുന്നു. ജഗദീഷിന്റെ ജന്മദിനം ആഘോഷിക്കപ്പെട്ടത് ഗായിക റിമി ടോമി എത്തിയ എപ്പിസോഡിലാണ്. പതിവ് പോലെ ഗെയിം മുന്നോട്ട് പോകവെ, അന്‍പതിനായിരത്തിന്റെ ചോദ്യം എന്ന് പറഞ്ഞ് അടുത്ത പടത്തിലേക്ക് കടക്കുകയായിരുന്നു അവതാരകന്‍. എന്നാല്‍ സ്‌ക്രീനില്‍ വന്നത് Happy Birthday Jagadeesh എന്നാണ്. കൂടെ ഒരു ഫോട്ടോവും. ശരിയ്ക്കും ജഗദീഷ് ഞെട്ടി.

 ജഗദീഷിന്റെ പിറന്നാള്‍ കേക്കും ബലൂണും ഡാന്‍സേഴ്‌സും ഒക്കെയായി ടീം ആഘോഷിച്ചു. എന്നാല്‍ ജഗദീഷ് അത്രയേറെ സന്തോഷിക്കേണ്ട നിമിഷത്തിലും  വളരെ ഇമോഷണല്‍ ആയിരുന്നു. ഈ ജന്മദിനം ഞാന്‍ എന്റെ ഭാര്യ രമയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ നടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.'പൊതുവെ എന്റെ ബേര്‍ത്ത് ഡേ ഞാന്‍ സെലിബ്രേറ്റ് ചെയ്യാറില്ല. എന്നാല്‍ ഈ ബേര്‍ത്ത് ഡേയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം എന്ന് പറയുന്നത്, ഞാന്‍ പോലും അറിയാതെ എനിക്ക് സര്‍പ്രൈസ് ആയി ഇതുപോലൊരു വേദിയില്‍ ആഘോഷിച്ചത് എനിക്ക് സന്തോഷമാണ്. കാരണം അത് എന്നോടുള്ള സ്‌നേഹമാണ്. അതിന് മഴവില്‍ മനോരമ ചാനലിനും പണം തരും പടം ടീമിനും എന്റെ സ്‌നേഹവും നന്ദിയും ഞാന്‍ അറിയിക്കുന്നു.

റിമി ടോമിയ്‌ക്കൊപ്പം ഈ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും വളരെ അധികം സന്തോഷമുണ്ട്. #ാനും റിമിയും പരസ്പരം സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പോലും സംസാരിക്കുന്നവരാണ്. റമിയുടെ മനസ്സിന്റെ നന്മയും സ്‌നേഹവും എനിക്ക് അറിയാം, അത് പോലെ എന്റെ ജീവിതത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും റിമിയ്ക്കും അറിയാം. ഇപ്പോള്‍ എന്റെ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം, കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നിയക്കുന്നത്. എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല. ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു - ജഗദീഷ് പറഞ്ഞു.

Actor jagatheesh birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES