മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടൻ ബാലാജി ശർമ. മിനിസ്‌ക്രീലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്ക് ഉള്ള ചുവട് വയ്പ്പ്. ദൂരദര്‍ശനിലെ അലകള്‍ എന്ന പരമ്പരയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നാലെ താരത്തിന്റെ കരിയറില്‍ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ പ്രകടനം വലിയൊരു മാറ്റം സൃഷ്‌ടിച്ചു. എന്നാൽ ഇപ്പോൾ താന്‍ കണ്ട രണ്ട് സ്വപ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
സ്റ്റാറിങ്: സുരേഷ് ഗോപി & ശോഭന. ട്രൈലെര്‍ തുടങ്ങുന്നത് ശോഭനയുടെ പരിഭവങ്ങളിലൂടെയാണ്. കുട്ടികളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത തന്റെ ഭര്‍ത്താവായ സുരേഷ് ഗോപി ചെയ്യുന്ന പൊതു പ്രവര്‍ത്തനങ്ങളില്‍ ചെറിയ പരാതികള്‍. അത് കേട്ടു ഒരു ഇരുത്തം വന്ന ചിരിയുമായി അദ്ദേഹം. (റിയാക്ഷന് ഷോട്ട്) ദേ മനുഷ്യാ ഫോം ഒന്ന് പൂരിപ്പിക്കു എന്ന നിര്‍ബന്ധത്തില്‍ ഫോം പൂരിപ്പിക്കുന്ന സുരേഷ് ഗോപി. പേര് കോളത്തില്‍ വിജയന്‍, ജനനസ്ഥലം : പിണറായി. സംവിധാനം ഷാജി കൈലാസ്.
ഷൂട്ടിംഗ് പുനരാരംഭിച്ചല്ലോ ഇന്ന് എന്റെ ഏറെ നാളത്തെ മോഹം പൂവണിയുന്നു.. ജഗതി ചേട്ടനുമൊത്തു അഭിനയിക്കാം. ഇതിനു മുന്‍പ് ചേരി എന്ന ഒരു പടത്തില്‍ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. അത് കുഞ്ഞു സാധനമാണെ. അങ്ങനെ ഞാന്‍ നില്‍ക്കുമ്പോള്‍ ഫുള്‍ മാസ്‌കും ഗ്ലോസുമൊക്കെ ഇട്ടു കൊണ്ട് അമ്പിളിച്ചേട്ടന്‍ വരുന്നു. ഇതാരു സൂപ്പര്‍ മാനോ എന്ന ആരുടെയോ കംമെന്റിനു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 'അനിയാ ഒരു മഹാ വിപത്തും അതിജീവിച്ചു വന്ന ആളാണ്. ഇനി മഹാമാരി പിടിക്കാതെ ശ്രദ്ധിക്കേണ്ടത് ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ ധര്‍മമാണ്.
അദ്ദേഹം അഭിനയം തുടങ്ങി വിസ്മയിച്ചു നോക്കി നിന്ന് പോയി. അതെ ഫ്‌ലെക്‌സിബിലിറ്റി. ഞാന്‍ തൊഴുതു കൊണ്ട് അടുത്ത് ചെന്ന് ലഘു സംഭാഷണങ്ങള്‍ തുടങ്ങി വിട്ടു. 'അനിയാ കുഴിച്ചു കൊണ്ടേ ഇരിക്കണം. എന്നാണ് നിധി കിട്ടുന്നതെന്നു പറയാന്‍ പറ്റില്ല. ശ്രമം തുടരുക വിജയിക്കും. അദ്ദേഹത്തിന്റെ വക ഉപേദേശവും സ്വീകരിച്ചു ആനന്ദ ചിത്തനായി ഞാന്‍ ഞെട്ടി ഉണര്‍ന്നു.
മേല്‍പറഞ്ഞ രണ്ടും ഞാന്‍ കണ്ട സ്വപ്നങ്ങളെന്നു എന്റെ പഴയ സ്വപ്ന കുറിപ്പുകള്‍ വായിച്ചിട്ടുള്ള നിങ്ങള്‍ സുമനസ്സുകള്‍ക്കു മനസ്സിലായി കാണുമെന്നും ഇവന് സ്വപ്നങ്ങളെ കുറിച്ചല്ലാതെ വേറെ എഴുതാന്‍ അറിയില്ലെന്നും നിങ്ങള്‍ ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. പക്ഷെ ഞാന്‍ കാണുന്ന ദിവാ സ്വപ്നങ്ങളും നിശാ സ്വപ്നങ്ങളും നമ്മളെ വല്ലാതെ പിന്തുടരുകയും ചെയ്യുന്നവ നിങ്ങളുമായി പങ്കു വെയ്ക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഈ എഴുത്തു. ശരിക്കും എന്താണീ സ്വപ്നങ്ങള്‍? നമ്മുടെ ആഗ്രഹങ്ങളോ അതോ നമ്മളുടെ ചിന്തകളോ?