നടൻ നിഖില്‍ സിദ്ധാര്‍ത്ഥയും പല്ലവി ശര്‍മയും വിവാഹിതരായി. ഇന്ന് രാവിലെ 6:31ന് ആയിരുന്നു വിവാഹിതരായത്. ഏപ്രില്‍ 16 നായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനം നടക്കുന്ന സാഹചര്യത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തോടൊപ്പം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടന്നിരുന്നത്.
നിഖിലും പല്ലവിയും തങ്ങളുടെ വിവാഹം നേരത്തെ തന്നെ ലോക്ക് ഡൗണിന് ശേഷമുള്ള തീയതി വരെ മാറ്റിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഈ ലോക്ക് ഡൗണ്‍ കുറച്ച് മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ കല്യാണം നടത്താന്‍ ഒരുങ്ങിയത്.
അതേ സമയം ഈ ലോക്ക് ഡൌൺ പൂർണമായി ഒഴിവാക്കുന്ന സാഹചര്യത്തിൽ വ്യവസായത്തില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ക്ക് അവര്‍ ഒരു മികച്ച സ്വീകരണം നല്‍കുന്നതാണ്. ഒരു വലിയ ചടങ്ങിലൂടെയാണ് ഇരുവരും 2020 ഫെബ്രുവരിയില്‍ വിവാഹനിശ്ചയം നടത്തിയിരുന്നത്. നിഖിലിന്റെ ജീവിതസഖി പല്ലവി ഒരു ഡോക്ടർ കൂടിയാണ്.