Latest News

കാണുന്നപോലെ അത്ര നിസാരക്കാരിയല്ല സുരാജിന്റെ സുപ്രിയ; സുപ്രിയയുടെ അമ്പരിപ്പിക്കുന്ന ജീവിതകഥ

Malayalilife
 കാണുന്നപോലെ അത്ര നിസാരക്കാരിയല്ല സുരാജിന്റെ സുപ്രിയ; സുപ്രിയയുടെ അമ്പരിപ്പിക്കുന്ന ജീവിതകഥ

ഹാസ്യനടനായെത്തി മികച്ച നടനുള്ള പുരസ്‌ക്കാരം വരെ സ്വന്തമാക്കി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ ഹ്യൂമറസ് റോളുകളിലൂടെ സിനിമ മേഖലയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് സുരാജ്. താരത്തിന്റേതായി അവസാനമിറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. സിനിമയില്‍ വലിയ തിരക്കുള്ള താരമാണെങ്കിലും കുടുംബവുമൊത്ത് ഇരിക്കാന്‍ സമയം കണ്ടെത്താറുമുണ്ട് നടന്‍. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകന്‍ കാശിനാഥനും, രണ്ടാമത്തെ മകന്‍ വസുദേവും ഇളയകുട്ടി ഹൃദ്യയുമെല്ലാം അച്ഛന്റെ വലിയ ആരാധകരാണ്.

എറണാകുളം സ്‌കൈലൈന്‍ ഫഌറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്. ഷൂട്ടിങ്ങിനായി വന്നുപോകുന്നതിലുള്ള ബുദ്ധിമുട്ടും സുരാജിനെ മിസ് ചെയ്യുന്നതും കാരണമാണ് സ്വന്തം നാട്ടില്‍ നിന്നും എറണാകുളത്തേയ്ക്ക് വീട് മാറിയതും. എന്നാല്‍ സ്വന്തം നാട്ടില്‍ തന്നെ വീട് വെയ്ക്കാനാണ് സുരാജിന് ആഗ്രഹം.

കുട്ടികളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കി വീടിനുള്ളില്‍ തന്നെ ഒതുങ്ങി കഴിയുകയാണ് സുപ്രിയ. എന്നാല്‍ കാണുന്നപോലെ അത്ര നിസാരക്കാരിയല്ല സുരാജിന്റെ സുപ്രിയ. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും എം.ബി.എയില്‍ ബിരുദവുമുണ്ട്. മാത്രമല്ല ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജോലിയുമുണ്ടായിരുന്നു. കുട്ടികളുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിയാതെ വരുമോന്ന് കരുതിയാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍ വെറുതെ ഇരിപ്പല്ലെന്നും സുരാജിന്റെയും മക്കളുടെയും കാര്യം നോക്കാന്‍ തന്നെ സമയം തികയുന്നില്ലെന്നുമാണ് സുപ്രിയ പറയുന്നത്. മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉണ്ടെങ്കിലും ഭര്‍ത്താവായ സുരാജിന്റെ കണക്കുകളും സുപ്രിയയാണ് കൈകാര്യം ചെയ്യുന്നത്.

വലിയ ദൈവവിശ്വാസിയാണ് സുപ്രിയ. സുപ്രിയയും സുരാജും ആദ്യമായി കാണുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ചാണ്. സുപ്രിയയുടെ കൂട്ടുകാരി ശ്രീലത സുരാജിന്റെ ബന്ധുവായിരുന്നു. ഈ ഇടയ്ക്കാണ് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ നോക്കിയിരുന്ന സുരാജ് ശ്രീലതയോട് നിന്റെ പരിചയത്തില്‍ കൂട്ടുകാരികള്‍ ഒന്നുമില്ലേ എന്ന് ചോദിക്കുന്നത്. തുടര്‍ന്ന് സുപ്രിയയുടെ കാര്യം ശ്രീലത പറഞ്ഞു. ഇതോടെ വളരെ രഹസ്യമായി പദ്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ഇരുവരും കാണുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം കല്യാണം നടത്തി. വര്‍ഷത്തിലൊരിക്കല്‍ കുടുംബസമേതം മൂകാംബിക ദര്‍ശനം പതിവുണ്ട്. മൂന്നുമക്കളെയും എഴുതിച്ചത് മൂകാംബികയിലാണ്.  

സുരാജിന്റെ മൂത്ത മകന്‍ കാശിനാഥനും സിനിമാനടനാണ്. അണ്ണന്‍ തമ്പി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി എത്തിയത് സുരാജിന്റെ മകനാണ്. രണ്ടാണ്‍മക്കള്‍ക്ക് ശേഷം ഒരുപാട് പ്രാര്‍ഥനകള്‍ക്കുള്ള പ്രതിഫലം പോലെയാണ് മകള്‍ ഹൃദ്യ ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ആറ്റുകാലമ്മയുടെ അനുഗ്രമായി മകളെ കാണാനാണ് സുപ്രിയയ്ക്ക് ഇഷ്ടം

ഇപ്പോള്‍ ക്വാറന്റൈന്‍ കാലത്ത് വീട്ടില്‍ തന്നെയാണ് സുരാജും. ലോക്ഡൗണില്‍ വെഞ്ഞാറമൂട്ടിലെ വീട്ടിലാണ് സുരാജുളളത്. സഹോദരിയും സഹോദരവും അമ്മയും ലോക്ഡൗണില്‍ ഈ വീട്ടിലുണ്ട്. ഇത്രയും ദിവസം അമ്മ വിലാസിനിക്കൊപ്പം വീട്ടില്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സുരാജിപ്പോള്‍.  വീട്ടില്‍ ഇരിപ്പാണെങ്കിലും വെറുതേയിരിക്കുകയല്ല സുരാജ്. കൊറോണയുമായി ബന്ധപ്പെട്ട് സന്ദേശപരിപാടികള്‍ ചെയ്യുന്നുണ്ട് ഇപ്പോള്‍. കുറച്ചുസമയം കൃഷിക്കായി മാറ്റിവയ്ക്കുന്നുണ്ട്. കുറച്ചുസമയം വീടിന്റെ ഒരുഭാഗം പെയിന്റടിക്കാനും വിനിയോഗിച്ചു. നിയന്ത്രണങ്ങള് തീരും വരെ സുരാജും കുടുംബവും നാട്ടിലുണ്ടാകും. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് അച്ഛനെ കിട്ടിയ സന്തോഷത്തിലാണ് കുട്ടികള്‍ തിരക്കുകളൊഴിഞ്ഞ് ഭര്‍ത്താവിനെ കാണാനായതിന്റെ സന്തോഷത്തിലാണ് ഭാര്യ സുപ്രിയയും. ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള സൂരജിന്റെ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. ഇതൊടെയാണ് കുടുംബിനിയായി ഒതുങ്ങികഴിഞ്ഞിരുന്ന സുപ്രിയെയും പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. സുരാജിനെ പോലെ തന്നെ അഭിനയസിദ്ധി ഉള്ള ആള്‍ തന്നെയാണ് സുപ്രിയ എന്നും ആരാധകര്‍ പറയുന്നു.

A real life story Suraj venjaramood wife supriya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES