സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ; മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍; കുറിപ്പ് വൈറൽ

Malayalilife
സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ; മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍; കുറിപ്പ് വൈറൽ

റുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന നടന്‍ ജഗദീഷിന് ആശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവും പ്രൊഡക്ഷകന്‍ കണ്ട്രോളറുമായ ഷിബു ജി. സുശീലന്‍.  ജഗദീഷിന് തിരക്കുണ്ടായിരുന്ന സമയത്ത് താന്‍ അദ്ദേഹത്തിന്റെ ഡ്യൂപ് ആയി വേഷമിട്ടുണ്ട് എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. 

ഷിബു ജി. സുശീലന്റെ കുറിപ്പ്:

ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം. ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ്. അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്തു. മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ്. എംകോംമിനു റാങ്ക് വാങ്ങിയ ആള്‍.

ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി, പിന്നെ കോളേജിൽ അധ്യാപകൻ അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ. അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത്. അങ്ങനെ പല മേഖലയിൽ. അതിന്റെ ഇടയിൽ 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു.

ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തിൽ ,ഞാൻ വർക്ക്‌ ചെയ്യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയേണ്ടതായി വന്നു. കാരണം ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടൻ ആയിരുന്നു .

സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ ..എല്ലാവർക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം. ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട് ..നല്ല ഒരു കുടുംബനാഥൻ.

ചേട്ടന്റെ ഭാര്യ രമ ചേച്ചി ..ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു.ചേട്ടനെ ഷൂട്ടിങിനു കൊണ്ട് പോകാൻ നമ്മൾ സാധാരണ കാർ ചെല്ലുമ്പോൾ ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പൊലീസും വന്നിട്ടുണ്ടാകും .....

രണ്ടു പെൺ കുട്ടികൾ ആണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു. മരുമകൻ ഐപിഎസ് ഓഫിസർ ആണ്. ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം... വരും എന്നാണ് എന്റെ വിശ്വാസം.

പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും ജന്മദിനആശംസകൾ നേരുന്നു .

A note about jagadheesh goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES