തമിഴ് സിനിമ മേഖല ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലൂടെ ആണ് കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത ഒരു തീരുമാനത്തിലേക്ക് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 16 മുതല്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് ഒന്നും തന്നെ ആരംഭിക്കില്ല എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 16 മുതല്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എല്ലാ പുതിയ സിനിമാ പ്രൊജക്റ്റുകള്‍ ആരംഭിക്കുന്നത് നിര്‍ത്തിവയ്ക്കാനും നവംബര്‍ 1 മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും തീരുമാനമായി.
സിനിമയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുന്നു എന്നതില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ ഈ നീക്കം.
സിനിമ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല സിനിമകളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ ഷൂട്ടിംഗ് എല്ലാം തന്നെ നവംബറിന് മുന്‍പ് തീര്‍ക്കും. പിന്നീട് നവംബര്‍ മുതല്‍ സമ്പൂര്‍ണ്ണമായ നിശ്ചലവസ്ഥയിലേക്ക് സിനിമ മേഖലയെ എത്തിക്കുവാന്‍ ആണ് ഇവരുടെ നീക്കം. എന്നാല്‍ ഇതൊരിക്കലും തന്നെ ഇവരുടെ ഗൂഢമായ എന്തെങ്കിലും ഉദ്ദേശം നടത്തിയെടുക്കുന്നതിന് വേണ്ടിയല്ല.
സിനിമാ നിര്‍മ്മാണ ചെലവ് വലിയ രീതിയില്‍ ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ആണ് ഇപ്പോള്‍ ഇവരുടെ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. സിനിമാനടി നടന്മാരുടെ പ്രതിഫലവും മറ്റു ചിലവുകളും കാരണമാണ് നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കൊണ്ടാണ് ഇപ്പോള്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ക്ക് കാര്യമായ നഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ് അഭിനേതാക്കളും മറ്റ് സാങ്കേതിക വിദഗ്ധരും അഡ്വാന്‍സ് സ്വീകരിച്ച ശേഷം പ്രോജക്ടുകള്‍ ഉപേക്ഷിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഇത് കൗണ്‍സില്‍ മീറ്റിങ്ങില്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തു. അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം ഏതൊരു നടനും സാങ്കേതിക പ്രവര്‍ത്തകരും പുതിയ പ്രോജക്ട് ആരംഭിക്കുന്നതിനു മുന്‍പ് ഏറ്റെടുത്ത പഴയ പ്രോജക്ട് പൂര്‍ത്തിയാക്കണം എന്നാണ് സംഘടനകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് വളരെ ന്യായമായ ഒരു ആവശ്യമാണ് എന്നും ഇതിനൊപ്പം എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് ഞങ്ങള്‍ ഒപ്പമുണ്ടാകും എന്നുമാണ് ഇപ്പോള്‍ സിനിമ പ്രേക്ഷകര്‍ പറയുന്നത്.