സിനിമാ സെറ്റില്‍ എത്തുന്നത് കുട്ടികളെ നോക്കുന്ന ആയമാരെ കൂട്ടി; കുട്ടികളുടെ ആയമാര്‍ക്ക് നിര്‍മ്മാതാക്കള്‍ കാശ് കൊടുക്കണം; കല്യാണം വരെ കോടികള്‍ക്ക് വിറ്റു;നയന്‍താരയ്ക്കെതിരെ നിര്‍മ്മാതാവ്

Malayalilife
 സിനിമാ സെറ്റില്‍ എത്തുന്നത് കുട്ടികളെ നോക്കുന്ന ആയമാരെ കൂട്ടി; കുട്ടികളുടെ ആയമാര്‍ക്ക് നിര്‍മ്മാതാക്കള്‍ കാശ് കൊടുക്കണം; കല്യാണം വരെ കോടികള്‍ക്ക് വിറ്റു;നയന്‍താരയ്ക്കെതിരെ നിര്‍മ്മാതാവ്

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും നടി നയന്‍താര മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി വളരുന്നതിലേക്ക് എത്തി. ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ നായികയായി. മാത്രമല്ല നായകന്മാരില്ലാതെയും സിനിമകള്‍ വിജയിപ്പിക്കുന്ന നടിയായി നയന്‍സ് മാറി. എന്നാല്‍ ഇപ്പോള്‍ സിനിമയെക്കാളും കുടുംബ ജീവിതത്തിനാണ് നടി പ്രാധാന്യം കൊടുക്കുന്നത്. അടുത്തിടെ ഇരട്ട ആണ്‍മക്കളുടെ ജന്മദിനം നടി ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ നയന്‍താര മക്കളെയും കൂട്ടി സിനിമ ലൊക്കേഷനിലേക്ക് വരുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മക്കള്‍ ജനിച്ചതോടെ അവരുടെ സംരക്ഷണത്തിനും മറ്റുമാണ് നടി പ്രാധാന്യം കൊടുക്കാറുള്ളത്. ആയതിനാല്‍ ലൊക്കേഷനില്‍ ആണെങ്കിലും അവരെ മാറ്റി നിര്‍ത്താന്‍ നടി ശ്രമിക്കാറില്ല. എന്നാല്‍ നടിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവും യൂട്യൂബറുമായ അനന്തന്‍.

 നയന്‍താരയെ സഹായിക്കുന്നതിനും മറ്റുമായി എട്ടുപേര് നടിക്കൊപ്പം ഷൂട്ടിംഗ് സെറ്റില്‍ വരാറുണ്ടെന്നും അവരുടെ ചിലവുകള്‍ നിര്‍മാതാക്കള്‍ വഹിക്കേണ്ടതായി വരുന്നതും മുന്‍പും പരാതിയായി ഉയരുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മക്കളെ നോക്കാനും അവരുടെ ആയമാര്‍ക്കും ഒപ്പമാണ് നടി സെറ്റിലേക്ക് എത്തുന്നത്. മാത്രമല്ല അവര്‍ക്കുള്ള കാശും ചിലവും നിര്‍മ്മാതാക്കള്‍ കൊടുക്കണമെന്നാണ് നിയമമെന്നും അനന്തന്‍ ആരോപിക്കുന്നു

നയന്‍താരയ്‌ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആളാണ് നിര്‍മാതാവും യുട്യൂബറുമായ അന്തനന്‍. 'നയന്‍താര ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ വരുന്നത് കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ്. അവര്‍ക്ക് നിര്‍മാതാക്കള്‍ കാശ് കൊടുക്കണം. അതില്‍ എന്തെങ്കിലും ന്യായമുണ്ടോന്നാണ് നിര്‍മാതാവിന്റെ ചോദ്യം. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അവരെ നോക്കാന്‍ ആയയെ കൊണ്ട് വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാശ് കൊടുക്കേണ്ടത് അവരല്ലേ? അല്ലാതെ നിര്‍മാതാക്കള്‍ അല്ലല്ലോ' എന്നുമാണ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അന്തനന്‍ പറഞ്ഞത്. 

മാത്രമല്ല നടിയുടെ വിവാഹത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'നയന്‍താര സ്വന്തം കല്യാണം വരെ വിറ്റ ആളാണ്. നെറ്റ്ഫ്‌ലിക്‌സില്‍ വലിയൊരു തുകയ്ക്കാണ് അവരുടെ വിവാഹം വിറ്റത്. അത്തരത്തില്‍ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയന്‍താര എത്തി. വലിയൊരു വളര്‍ച്ചയില്‍ എത്തിയ ആളാണെങ്കിലും നടിയുടെ ജീവിതം ഇപ്പോല്‍ റിവേഴ്‌സ് ഗിയറിലാണ്.

പടങ്ങളൊന്നും ഒടുന്നില്ല. നേരത്തെ പന്ത്രണ്ട് കോടിയാണ് നയന്‍താര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിയിരുന്നത്. എന്തിനാണ് ഇത്ര വലിയ പ്രതിഫലം അവര്‍ക്ക് നല്‍കുന്നതെന്ന് മനസിലാകുന്നില്ല. കാരണം തുടരെ തുടരെ സിനിമകള്‍ പരാജയപ്പെടുകയാണല്ലോ.. എന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു. 2022 ലായിരുന്നു നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നത്. ഇതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരങ്ങള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസം താരങ്ങള്‍ ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തു.

ഭര്‍ത്താവ് വിഘ്നേശ് ശിവനും മക്കളായ ഉയിരിനും ഉലകിനുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് നയന്‍താര. ഇതിനിടെ അധികം ദുരേക്ക് ഷൂട്ടിംഗിനായി പോവില്ല എന്ന നിബന്ധന നയന്‍താര വച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നു. 

Read more topics: # നയന്‍താര
producer Ananthan against nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES