Latest News

എന്‍ഐസിയുവില്‍ നിന്ന് നൂറ് ദിവസങ്ങള്‍ക്ക് ശേഷം മകള്‍ വീട്ടിലെത്തി; കഴിഞ്ഞുപോയത് വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍; മകളെ മാറോട് ചേര്‍ത്ത് പ്രിയങ്ക; മാതൃദിനത്തില്‍ മകളുടെ ചിത്രത്തിനൊപ്പം വിശേഷങ്ങള്‍ പങ്ക് വച്ച് നിക് ജോനാസ്

Malayalilife
എന്‍ഐസിയുവില്‍ നിന്ന് നൂറ് ദിവസങ്ങള്‍ക്ക് ശേഷം മകള്‍ വീട്ടിലെത്തി; കഴിഞ്ഞുപോയത് വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍; മകളെ മാറോട് ചേര്‍ത്ത് പ്രിയങ്ക; മാതൃദിനത്തില്‍ മകളുടെ ചിത്രത്തിനൊപ്പം വിശേഷങ്ങള്‍ പങ്ക് വച്ച് നിക് ജോനാസ്

മാതൃദിനത്തില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചിരിക്കുകയാണ് താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജൊനാസും.ഈ വര്‍ഷം ജനുവരി 22നാണ് ഇരുവര്‍ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാതാപിതാക്കളായ സന്തോഷം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.ഇപ്പോഴിതാ, മകളുടെ ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും. ലോക മാതൃദിനത്തിലാണ് മകള്‍ മാള്‍ട്ടി മേരിക്കൊപ്പമുള്ള ഇരുവരുടെയും ചിത്രം വൈറലായത്.

കുഞ്ഞിനെ മാറോടണച്ചു പിടിച്ചിരിക്കുകയാണ് ചിത്രത്തില്‍ പ്രിയങ്ക. തൊട്ടടുത്ത് മകളെ വാത്സല്യപൂര്‍വം നോക്കിയിരിക്കുന്ന നിക് ജൊനാസിനെയും കാണാം. മകളുടെ മുഖം മറച്ചുള്ള ചിത്രമാണ് ഇത്.
'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ സഞ്ചരിച്ച പാതകളെക്കുറിച്ച് ഇപ്പോള്‍ പറയാതിരിക്കാനാവില്ല. ഒരുപാട് ആളുകള്‍ അനുഭവിച്ചിട്ടുള്ള കാര്യമാണത്. NICU-ല്‍ നിന്ന് നൂറ് ദിവസങ്ങള്‍ക്കു ശേഷം ഞങ്ങളുടെ മകള്‍ ഇപ്പോള്‍ വീട്ടില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞുപോയത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നുവെങ്കിലും ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്നു മനസ്സിലാക്കുന്നു. 

മകള്‍ വീട്ടിലെത്തിയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആശുപത്രിയില്‍ മകളെ പരിചരിച്ച ഡോകടര്‍മാരോടും നഴ്‌സുമാരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുന്നു. മോളെ, മമ്മിയും ഡാഡിയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു...'.- ചിത്രത്തിനൊപ്പം നിക്ക് കുറിച്ചു.അമ്മയെന്ന നിലയില്‍ പ്രിയങ്ക തന്നെ അതിശയിപ്പിക്കുന്നുവെന്നും അവളുടെ ആദ്യ മാതൃദിനമാണ് ഇതെന്നും നിക്ക് കുറിക്കുന്നു.

priyanka-nick mothers day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES